Monday, January 24

ശബരിമലയിലേയ്ക്ക് വീണ്ടും രാഹുൽ ഈശ്വർ; പോലീസ് തടഞ്ഞു

സന്നിധാനത്തേയ്ക്ക് പോകാന്‍ നിലയ്ക്കലില്‍ എത്തിയ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് രാഹുലിനെ കടത്തിവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ അനുമതിയോട് കൂടി മാത്രമാണ് രാഹുലിനെ കടത്തി വിടാനാകൂ എന്ന പോലീസ് വ്യക്തമാക്കി. എന്നാൽ പോലീസ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. അനുമതിയില്ലാതെ പോയാല്‍ രാഹുലിനെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടിവരുമെന്നും പോലീസ് വ്യക്തമാക്കി.

ഇരുമുടികെട്ടുമായാണ് രാഹുൽ വീണ്ടും മലകയറാൻ എത്തിയത്. തങ്ങൾ പ്രശ്നം ഉണ്ടാക്കാനാണ് വന്നതെന്നും നിരോധനാജ്ഞ ലംഘിക്കാതിരിക്കാൻ ഞങ്ങൾ രണ്ട്
പേരുമായാണ് വന്നതെന്നും ശബരിമലയിൽ പോലീസ് രാജ് അല്ല വേണ്ടത്, അയ്യപ്പ രാജ് ആണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

Spread the love
Read Also  ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്തിയില്ല

Leave a Reply