Wednesday, January 19

തൃപ്തി ദേശായിക്കെതിരെ എയർപോർട്ടിൽ പ്രതിഷേധം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടയുന്നതിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതീവ സുരക്ഷ മേഖലയായ എയർപോർട്ടിൽ സമരങ്ങൾ നിരോധിച്ചിട്ടുള്ളതാണ്. ഇത്‌ അവഗണിച്ച് സമരം നടത്തിയ പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്.

എയർപോർട്ടിൽ നടത്തുന്ന സമരം അന്താരാഷ്ട്ര തലത്തിൽ സിയാലിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ഉണ്ടാക്കിയേക്കും. അതിനാൽ എത്രയും വേഗം പ്രതിഷേധക്കാരെ വിമാനത്താവളത്തിൽ നിന്നും ഒഴിപ്പിക്കാൻ സിയാൽ അധികൃതർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. 

Spread the love
Read Also  കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ.

Leave a Reply