Monday, January 24

ആദിവാസികൾക്കെതിരായ പൊലീസ് അതിക്രമം; പ്രതിഷേധ യോഗം സംഘടിപ്പിച്ചവർക്കെതിരെ കേസ്

ആദിവാസികൾക്കെതിരായ പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്ന ആവശ്യമുയയർത്തി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ച വിദ്യാർത്ഥി- യുവജന കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൺവീനർ ശ്രീകാന്ത് അടക്കം അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാനന്തവാടി ചുണ്ടക്കുന്നു ഊരിൽ കഴിഞ്ഞ സെപ്തംബർ 16ന് കുടുംബ വഴക്കു തീർക്കാൻ എത്തിയ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും രണ്ടു കോൺസ്റ്റബിൾമാരും ചേർന്ന് ആദിവാസി യുവാക്കളെ അകാരണമായി മർദ്ദിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് കോളനിയിൽ എത്തിയതായിരുന്നു വിദ്യാർത്ഥി- യുവജന കൂട്ടായ്മ. തുടർന്ന് ഒക്ടോബർ പത്തിന് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും നാടക പ്രവർത്തകൻ സ്വപ്നേഷ് ബാബു അവതരിപ്പിച്ച സോളോ നാടകത്തോടെയാണ് പരിപാടി ഉദ്ഘടനം ചെയ്യുകയും ചെയ്തു. തുടർന്ന് പി.യു.സി.എല്‍. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എ. പൗരൻ മുഖ്യ പ്രഭാഷണം നടത്തി.

പി. എ. പൗരൻ സംസാരിക്കുന്നു

എന്നാൽ കഴിഞ്ഞ ദിവസം കോളനി നിവാസികളുടെ പേരിൽ പണപ്പിരിവ് നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പൊലീസിൽ സ്ഥലവാസി പരാതി നല്കിയതിനെത്തുടർന്നാണ് ഇപ്പോൾ വഞ്ചനയ്ക്കും ഭീഷണിക്കും കേസെടുത്തിരിക്കുന്നത്. എന്നാൽ തങ്ങൾ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും റസീപ്റ്റ് ഉൾപ്പടെ നൽകിയാണ് പിരിവ് നടത്തിയതെന്നും എന്നാൽ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും കൂട്ടായ്മ പറയുന്നു.

2018 ജൂണിലാണ് കേരളത്തിൽ വർദ്ധിച്ചു വരുന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ രൂപീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 21 പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത് എന്ന് കൂട്ടായ്മ പറയുന്നു.
നേരത്തെ എറണാകുളം വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂട്ടായ്മ പ്രവർത്തകർ നടത്തിയ ക്യാമ്പയിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

Spread the love
Read Also  മാധ്യമ പ്രവർത്തകർക്ക് നേരേ വ്യാപക അക്രമത്തിനു സാധ്യത; ശബരിമലയിൽ നിന്ന് മാറാൻ മാധ്യമ പ്രവർത്തകരോട് നിർദ്ദേശം

Leave a Reply