അന്തരീക്ഷമലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ ഗതിയിലാകുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി. പരിസ്ഥിതി മലിനീകരണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പെട്ടെന്ന് മലിനീകരണ തോത് വീണ്ടും ഉയര്‍ന്നതായി പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡ് അറിയിക്കുകയായിരുന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം (വ്യാഴം, വെള്ളി) കൂടി അടച്ചിടാനാണു നിര്‍ദേശിച്ചിരിക്കുന്നത്

അതോടൊപ്പം നോയിഡ, ഗ്രേറ്റര്‍ നോയിഡ, സോണിപത്ത്, പാനിപ്പത്ത്, ബഹദൂര്‍ഗഡ്, ഭിവാഡി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവാതകത്തിലേക്കോ കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിലേക്കോ ഇനിയും മാറാത്തവയും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ വ്യവസായശാലകള്‍ നവംബര്‍ 15 വരെ അടച്ചിടാനും നിര്‍ദേശിക്കുന്നുണ്ട്.

സ്ഥിതിഗതികൾ അവലോകനം ചെയ്ത പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെവരെ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനു ശേഷം വീണ്ടും മലിനീകരണത്തോത് വിലയിരുത്തുമെന്ന് അതോറിറ്റി അറിയിച്ചു.

തലസ്ഥാനത്ത് വ്യവസായശാലകൾക്കുമേൽ കർശനമായ വ്യവസ്ഥകൾക്ക് വിധേയമായി മാത്രം പ്രവർത്തിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഇനിയും പി.എന്‍.ജിയിലേക്ക് മാറാത്ത വ്യവസായശാലകള്‍ നവംബര്‍ 15വരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദേശത്തില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  എം എൻ കാരശ്ശേരി, അജിത, സി ആർ നീലകണ്ഠനുൾപ്പെടെ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here