തേൻ ചിട്ടു                                                                                                                     

ഹൃദയ വടിവിലുള്ള
ഇലകളിൻ നടുവിൽ
ഒരു തുമ്പിയുടെ അരികിൽ
ഞാൻ പറന്ന് കൊണ്ടിരിക്കുന്നു……..

പറവകളിൻ ചിറകുകളെ പോലെ
വളരെ അധികം
ലക്ഷ്യബോധത്തോടെ
എൻ്റെ കൈകളും
കാലുകളും അനങ്ങി……….

ഇത്രയും വർഷങ്ങളായി
വന്നുപോയ ഇത്രയും നാളുകളായി
ഞാൻ പറക്കുന്നതിനെ കുറിച്ച്……….
ആലോചിക്കുന്നവളായി
ചിന്തിക്കുന്നവളായി
സ്വപ്നം കാണുന്നവളായി
പരിശ്രമിക്കുന്നവളായി……..

ആശിച്ചിരുന്നു ഞാൻ………….

ബലൂണിൽ പറക്കുന്നത്
വിമാനത്തിൽ പറക്കുന്നത്
എന്നത്
ഒരു പറവയുടേ
ആഗ്രഹത്തിനൊത്ത്‌
പറക്കുന്നതിന്റെ
മുന്നിൽ
എത്രയോ ചെറിയത്

ഒരു ചെറു കുന്നിൽ നിന്ന്
ഒരു ചെറിയ താഴ്ച്ചയില്ലേക്ക്
ഞാൻ പറന്ന് പറന്ന് എത്തുമ്പോൾ…….
ഒരിക്കലും 
അവസാനിക്കാത്ത താഴ്ച്ചയിൽ
പറന്നുകൊണ്ടേയിരിക്കാൻ ……………
ആഗ്രഹം മുളച്ചത്……….

ഒരു മീനിനെ പോലെ
എനിക്ക് 
നീന്തുവാൻ കഴിയുന്നു
ഒരു പറവയെ പോലെ
എനിക്ക്
പറക്കുവാനും കഴിയും
എന്ന്
ഇൗ മലയുടെ ഉച്ചിയിൽ നിന്ന്
എല്ലാം പൊഴിച്ച്
പറക്കുവാൻ തുടങ്ങിയപ്പോൾ
എനിക്ക് തോന്നിയത്…………

ഞാനൊരു അഴകായ
ജെല്ലി മത്സ്യ മാണ്…..
വളരെ അഴകിയായ
ഒരു തേൻ ചിട്ടു………………!!!

പൊൻ മുകിലി
തമിഴ് നാട്

Read Also  മരണമടയാത്ത അധ്യാപകൻ ; ഒരു ശ്രീലങ്കൻ കവിത : റിയാസ് ഖുറാന

LEAVE A REPLY

Please enter your comment!
Please enter your name here