Wednesday, June 23

പോരാളി ഷാജിക്ക് `വീരമൃത്യു` ; ആദരാഞ്ജലി അർപ്പിച്ച് എതിരാളികൾ

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത സിപിഎമ്മിന്റെ നാവായ പോരാളി ഷാജി എന്ന ഫെയ്സ് ബുക്ക് പേജ് വീരമൃത്യു വരിച്ചു. എതിരാളികൾ ഈ പേജിനെതിരെ സംഘം ചേർന്ന് ഫെയ്സ് ബുക്ക് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതോടെയാണു അക്കൗണ്ടിനു പൂട്ട് വീണത്.

സി പി എമ്മിൻ്റെ നിലപാടുകളും ബൗദ്ധികമായ വിശദീകരണങ്ങളും എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്ന പോരാളി എന്ന സി പി എം സൈബർ ലോകത്തെ താരമാണു അസ്തമിച്ചത്. സൈബർ ആക്രമണത്തിൻ്റെ ഇരകളായ എതിരാളികൾ കൂട്ടമായി പേജിനെതിരെ ഗൂഡാലോചന നടത്തിയതാണു പേജ് പൂട്ടിയതിൻ്റെ കാരണമെന്നാണു പോരാളിയുടെ ആരാധകർ പറയുന്നത്. സൈബറിടങ്ങളിൽ പോരാളിയെ `കൊന്ന`തിനെതിരെ വൻ പ്രതിഷേധമാണു ഉയരുന്നത്.

 ആറു ലക്ഷത്തിലധികം ലൈക്കുകൾ സമ്പാദിച്ച ഈ ഫെയ്സ് ബുക്ക് പേജിൽ ശക്തമായ സി പി എം രാഷ്ട്രീയം ഉന്നയിച്ച് എതിരാളികളെ നിലം പരിശാക്കുമായിരുന്നു. എന്നാൽ ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇത് തുടരുമെന്നും പറയുന്നു. പൂട്ടുവീണ ഉടൻ തന്നെ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടങ്ങി മണിക്കൂറുകൾക്കു മുമ്പുതന്നെ അര ലക്ഷത്തിലേറെ ലൈക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വലതുപക്ഷചായ് വുള്ള തിരുവനന്തപുരം ആസ്ഥാനമായ ഒരു ഓൺ ലൈൻ മാധ്യമത്തിൻ്റെ പത്രാധിപരുടെ ശ്രമഫലമായാണു അക്കൗണ്ട് പൂട്ടിയതെന്നാണു പോരാളിയുടെ ആരാധകർ ആരോപിക്കുന്നത്. പോരാളി ഷാജി ഇദ്ദേഹത്തിനെതിരെ പുതിയ എഫ് ബി പേജിലൂടെ  വെല്ലുവിളി നടത്തുകയും ചെയ്യുന്നുണ്ട്.

സിപിഐഎം ഇന്ന് ഇടതുപക്ഷത്തല്ല; സിപിഐഎം ശക്തി കേന്ദ്രത്തിൽ മത്സരിക്കുന്ന ആർഎംപിഐ സ്ഥാനാർഥി പറയുന്നു

Spread the love
Read Also  ജോസ് കെ മാണിയും സി പി എമ്മും മായ്ക്കാൻ ശ്രമിച്ചാലും ചിലതു മായുമോ

Leave a Reply