Sunday, January 16

അതിതീവ്ര മഴയെന്നു കാലാവസ്ഥാപ്രവചനം; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

പ്രളയത്തില്‍ നിന്നും കര കയറിത്തുടങ്ങിയ കേരളത്തിന് വിണ്ടും മഴഭീഷണി. പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും എന്നും മുന്നറിയിപ്പുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. മുന്‍കരുതലുകള്‍ എടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കാനും കളക്ടര്‍മാരോട് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ദുരന്തനിവാരണസേനയുടെ കൂടുതല്‍ സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാര്‍ യാത്ര ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  

Spread the love
Read Also  എലിപ്പനി വരാതിരിക്കാൻ പ്രത്യേക കരുതൽ വേണം: ആരോഗ്യമന്ത്രി

Leave a Reply