ഇന്ത്യയിൽ വിവാഹേതര ലൈംഗികബന്ധത്തിനു തയ്യാറടുക്കുന്നവരുടെ സംഘത്തിൽ ഇന്ന് ആൾക്കൂട്ടമേറിവരുകയാണ്‌. രാജ്യത്ത് വിവാഹിതരായി കുടുംബമായി താമസിക്കുന്നവർ തന്നെ പലരും അന്യരുമായി ലൈംഗികബന്ധം പുലർത്തുന്ന പ്രവണത ശക്തി പ്രാപിക്കുകയാണ്. ഇതിനു വെബ് സൈറ്റുകളും നിലവിലുണ്ട്.

ദാമ്പത്യബന്ധങ്ങളിൽ ബാഹ്യേതരമായ കാരണങ്ങൾ പല കാരണങ്ങള്‍ കൊണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നു. അക്കാര്യത്തില്‍ സ്ത്രീ – പുരുഷവ്യത്യാസവും ഉണ്ടാകാറുമില്ല. ഇത്തരം വിഷയങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത് വിവാഹേതര ബന്ധത്തിന് ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ പ്രായപരിധിയെ കുറിച്ചാണ്.

വിവാഹേതരബന്ധങ്ങളിൽ ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് 30-40നും ഇടയില്‍ പ്രായമുള്ളവരെയാണെന്നാണ് പുതിയ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് തങ്ങളേക്കാൾ 5 മുതൽ 15 വയസ്സിലധികം പ്രായമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് എന്നുസാരം. അതേസമയം പുരുഷന്മാര്‍ തെരഞ്ഞെടുക്കുന്നത് 25-30നും ഇടയില്‍ പ്രായമുളളവരെയും. ‘ഗ്ലീഡന്‍’ (Gleeden) എന്ന ഡേറ്റിങ് ആപ്പാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. സ്ത്രീകള്‍ നടത്തുന്ന വെബ്സൈറ്റാണിത്.

ഇന്ത്യയിൽ ഇന്ന് സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന വിവാഹേതര ലൈംഗിക ബന്ധങ്ങൾ പ്രായം കുറഞ്ഞവർ തെരഞ്ഞെടുക്കുമ്പോൾ അത് സുരക്ഷിതമല്ലെന്ന് കണക്കുകൂട്ടലിലാണ് പ്രായവും പക്വതയുമുള്ളവരെ തെരഞ്ഞെടുക്കുന്നത്. ബംഗ്ലൂരു നഗരമാണത്രേ വിവാഹേതരബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം എന്നും ഇവര്‍ പറയുന്നു.

നഗരകേന്ദ്രീകൃതമായാണ് ഇത്തരം ബന്ധങ്ങൾ ശക്തമാകുന്നത്. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമുൾപ്പെടെ എല്ലാ നഗരങ്ങളിലും ഇത്തരം ബന്ധങ്ങൾ വ്യാപകമായി നടക്കുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത്. മുംബൈ , കോല്‍ക്കട്ട , ദില്ലി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുളളവര്‍. ദില്ലിയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുന്നതത്രേ. 30-40 ഇടയില്‍ പ്രായമുളള പുരുഷന്മാരാണ് അവര്‍ക്ക് പ്രിയം. അതും ഡോക്ടര്‍മാരും മറ്റ് ഉന്നത പതിവിയിലിരിക്കുന്ന പുരുഷന്മാരുമായിരിക്കുമെന്നും പഠനം പറയുന്നു. ഗ്ലീഡന്‍ ആപ്പിലെ 12 ശതമാനം വിവാഹം കഴിഞ്ഞ ആളുകളും ഒരേ ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹേതരബന്ധം ആഗ്രഹിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു

സ്ത്രീപുരുഷഭേദമെന്യേ ഇന്ത്യയിലെ ആളുകള്‍ കൂടുതലായി സ്മാര്‍ട് ഫോണ്‍ വഴിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പഠനത്തില്‍ പറയുന്നത്. ശരാശരി ഒരു ദിവസം 1.5 മണിക്കൂറുകളോളം ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നും പഠനം പറയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെയും രാത്രി പത്ത് മണിക്ക് ശേഷവുമാണ് ഇന്ത്യക്കാര്‍ ഈ ആപ്പില്‍ കയറുന്നതെന്നും ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

പ്രതിപക്ഷം സാഹിത്യ വാര്ഷികപ്പതിപ്പു ഇവിടെ വായിക്കാം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here