സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിച്ചു.  ആദ്യ ലീഡ് നില പുറത്തുവന്നുതുടങ്ങി. വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിൽ  തപാൽ വോട്ടാണു ആദ്യം എണ്ണിത്തുടങ്ങിയത്. മഞ്ചേശ്വരത്ത് വോട്ടിംഗ് മെഷീനിലെ വോട്ടാണു എണ്ണിത്തുടങ്ങിയത്. വട്ടിയൂർക്കാവിൽ ഇടതുമുന്നണി സ്ഥാനാർഥി വി കെ പ്രശാന്ത് 8397 വോട്ടിനു മുന്നിൽ.   മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 6601 വോട്ടിനു മുന്നിലാണു.  കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ 4786 വോട്ടിനു മുന്നിലാണു.   വോട്ടിൻ്റെ ലീഡുമായി എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ടി ജെ വിനോദ് 4257 വോട്ടിനു മുന്നിലാണു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു 2553 വോട്ടിൻ്റെ ലീഡ്.    ഏതാണ്ട് ഉച്ചയോടെ തന്നെ ഫലപ്രഖ്യാപനം പുറത്തുവരുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഔദ്യോഗികഫലപ്രഖ്യാപനം ഉച്ച കഴിഞ്ഞായിരിക്കും നടക്കുക

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ൻറ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.

 ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. 12 മണിയോടെ പൂർണചിത്രമറിയാം.

മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ്‌ഫലവും മറ്റ്‌ ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഫലവും ഇന്നറിയാം

കേരളത്തിലെ അഞ്ചുമണ്ഡലങ്ങൾക്ക്‌ പുറമെ യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ്‌ എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ബിഹാറിലെ സമസ്‌തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ ഫലവും ഇന്നറിയാം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കുമ്മനത്തിനും സുരേന്ദ്രനും മത്സരിക്കാൻ ആർ എസ് എസിൻ്റെ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here