Wednesday, September 23

ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് ബ്രാഹ്മണിക്കൽ പരിസ്ഥിതി വാദത്തിന്റെ ലോബിയിങ്ങാണ് – പ്രദ്‌ന്യ മംഗള

കൊളോണിയൽ കാലം മുതൽ, ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കലെന്നത് അധികാരം കൈയാളുന്നവരുടെ മൂലധനം സ്വരൂപിക്കുന്ന പ്രക്രിയയുടെ ഒരു അവിഭാജ്യവും അനിവാര്യവുമായ ഘടകമായി പല പണ്ഡിതരും വിശദീകരിക്കുന്നുണ്ട് . എന്നാൽ നവഉദാരവൽക്കരണ കാലഘട്ടത്തിൽ ‘വികസന പദ്ധതികൾ’ എന്ന പേരിൽ ഭൂമി പിടിച്ചെടുക്കുന്നത് ഹാർവേയുടെ മാർക്സിസ്റ്റ് സങ്കൽപമായ കുടിയൊഴുപ്പിക്കലിലൂടെ സമാഹരിക്കുക എന്ന പ്രവർത്തനമായിവേണം മനസിലാക്കാൻ.  

1972 ൽ ബ്രാഹ്മണ-സവർണ്ണ ഭരണവർഗം വന്യജീവി സംരക്ഷണ നിയമം നടപ്പാക്കി. അതിനുശേഷം ബ്രാഹ്മണരും സവർണ്ണരുമുൾപ്പടെ പുറത്തുനിന്നുള്ള പലരും വന്യജീവി സംരക്ഷകരായി മാറിക്കഴിഞ്ഞു.ഇതൊരു ലോബിയിങ് ആയിരുന്നു. ദളിത് / ബഹുജൻ / ആദിവാസികളെ  കുടിയൊഴിപ്പിക്കാൻ നടത്തിയ ലോബിയിങ്. മധ്യവർഗ പരിസ്ഥിതിവാദത്തിന്റെ ചട്ടക്കൂട് അക്കാഡമിക് സാഹിത്യങ്ങളിൽ ഉപയോഗപ്പെടുത്തിക്കൊണ്ട്  പരിസ്ഥിതിയിൽ ജീവിക്കാൻ

ആഗ്രഹിക്കുന്നവരാണവരെന്നു വരുത്തിത്തീർക്കുകകൂടിയായിരുന്നു അവിടെ.
തങ്ങളുടെ വനഭൂമിയിൽ നിന്ന് 1 ദശലക്ഷം ആദിവാസികളെ ഒഴിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പെട്ടെന്ന് അല്ലെങ്കിൽ അപ്രതീക്ഷിതമായിരുന്നില്ല . ഈ “മധ്യവർഗ പരിസ്ഥിതി പ്രവർത്തകരുടെ ദീർഘമായ ലോബിയിങ്ങിന്റെ അനന്തരഫലമാണ് ഈ വിധി.

ഈ ലോബിയുടെ ഘടന എന്താണ്, അത് എങ്ങനെയാണ് നിലകൊള്ളുന്നത്? വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പരിശോധിച്ചാൽ ബ്രാഹ്മണ-സവർണ വർഗ്ഗത്തിൽപെട്ടവർ മൊത്തത്തിൽ കൈകാര്യം ചെയ്യുന്ന ചില രീതികൾ മനസിലാക്കാം. വനജീവിതത്തെ കുറിച്ച് എന്റെ പഠനത്തിലൂടെ ഞാൻ മനസിലാക്കിയത് ഇത്തരം പരിസ്ഥിതി സ്നേഹികൾ പലപ്പോഴും മുൻപോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളിലൊന്ന് വന്യ ജീവികളുടെ നിലനിൽപ്പിനു ഭീഷണിയാകുന്നത് ആദിവാസികളുടെ ഇടപെടലാണെന്ന വാദമാണ്. ഇതിനെ ആരും ചോദ്യം ചെയ്യാറില്ല. ചെയ്യേണ്ടവർ ശക്തവുമല്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വന്യജീവികളെ രക്ഷിക്കാൻ ആഗ്രഹമുണ്ടോ? ആദിവാസികളെ ഒഴിപ്പിക്കുക – അതാണ് ഏറ്റവും ആദ്യം നടപ്പാക്കേണ്ടത്. ഇത്തരത്തിലുള്ള ഇടപെടലാണ് ഈ മധ്യവർഗ്ഗ പരിസ്ഥിതി വാദികൾക്കുള്ളത്.

ഇത്തരം വന്യജീവി സംരക്ഷകർ ഭരണവർഗത്തിന്റെഭാഗം തന്നെയാണ് അവർ ഭരണവർഗമാണ്,  നിങ്ങളുടെ പാഠ്യ പദ്ധതി നിർമ്മിക്കുന്നവരാണ്. ‘പരിസ്ഥിതി’ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഇപ്പോൾ അവരാണ്. ആരുടെ ജീവിതമാണ് വിലപ്പെട്ടതെന്നു തീരുമാനിക്കുന്നതവരാണ്. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിനുമേൽ അവർക്ക് വന്യ ജീവികൾക്ക് മുൻഗണന നൽകാനും സാധിക്കും.

എന്റെ വായനകളിൽ നിന്ന്, മഹാത്മ ഫുലെ, ആദിവാസി നേതാക്കളായ സി. കെ. ജാനു തുടങ്ങിയവർ ഞങ്ങളെ പരിസ്ഥിതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിത്തന്നു.  ബ്രാഹ്മണിക്കൽ ബൈനറിയെ അവംലംബിച്ചുള്ള മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ അവർ ആക്രമിക്കുന്നു.  അവരെ സംബന്ധിച്ചിടത്തോളം, സാമൂഹ്യ പാരിസ്ഥിതിക വേർപിരിയൽ ഒരു മിഥ്യയാണ്. ആദിവാസി, ബഹുജൻ വിഭാഗം പ്രകൃതിയെ പോഷിപ്പിക്കുന്നവരാണ്. അവ നമ്മുടെ ജൈവവ്യവസ്ഥയുടെ ഉല്പാദകരും സംരക്ഷകരുമാണിന്നും ഫുലെയും ജാനുവുമടങ്ങുന്ന നേതാക്കൾ പറഞ്ഞതതാണ് അതാണ് ശരിയും. 

എന്റെ ഉദ്ദേശ്യം ഈ ബന്ധം പ്രണയിക്കുകയല്ല. മറിച്ച്, ചോദ്യം ചെയ്യലിന്റെ അടിസ്ഥാനപരമായ വരിയിലേക്ക് ആദിവാസി സമൂഹം തിരിച്ചുവരണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൃത്രിമ വിഭജനം സൃഷ്ടിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ബ്രാഹ്മണരും പ്രഭുക്കന്മാരും മുതലാളിമാരുമടങ്ങുന്ന പാട്രിയാർക്കൽ സിസ്റ്റത്തിനെ അനുവദിക്കുന്നത് എന്താണ്? ഈ മിഥ്യാധാരണയിൽ നമ്മൾ എങ്ങനെയാണ് പങ്കാളികളാകുന്നത്? ഈ സംവിധാനങ്ങൾ മനുഷ്യത്വത്തിന്റെ നിരന്തരമായ പ്രക്രിയയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്നെല്ലാമുള്ള മനസിലാക്കലുകളാണുണ്ടാകേണ്ടത്.

Read Also  ജാതീയമായി അധിക്ഷേപിച്ചു; ആദിവാസി പോലീസ് ഉദ്യോഗസ്ഥൻ രാജി വെച്ചു #കേരളത്തിലാണ്

പ്രദ്‌ന്യ മംഗള
സ്കൂൾ ഓഫ് ജോഗ്രഫി ആൻഡ് ഡെവലൊപ്മെന്റ് ഗവേഷണ വിദ്യാർത്ഥിയായ പ്രദ്‌ന്യ ജാതി, സാമൂഹ്യനീതി, ലിംഗ നീതി, ആദിവാസി – പരിസ്ഥിതി വിഷയങ്ങളിൽ പ്രത്യക്ഷമായ നിലപാടുകളുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അഥവാ രാവൺ; നാമം മാത്രം ധാരാളം

‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്’; പാനായിക്കുളം യുഎപിഎ കേസ് എന്തായി?

Spread the love