മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് പാർലമെൻ്റിൽ വിശേഷിപ്പിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ കടുത്ത നടപടിയുമായി ബിജെപി. ഇതിന് പിന്നാലെ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കി. പ്രജ്ഞയുടെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ തന്നെ വാർത്തയായതോടെയാണു ബി ജെ പി പ്രതികരണവുമായി രംഗത്ത് വന്നത്

പ്രജ്ഞയുടെ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും വെളിപ്പെടുത്തി. പ്രജ്ഞയുടെ പ്രസ്താവന അപലപനീയമാണ്. ഇത്തരം ആശയങ്ങളെയോ പ്രസ്താവനകളെയോ ബിജെപി ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. പ്രജ്ഞയെ ഈ സെഷനില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു.

ഗാന്ധിയുടെ ഘാതകനെ രാജ്യസ്നേഹിയും ഗാന്ധിയെ തീവ്രവാദിയാക്കുകയുമാണു ബി ജെ പി ചെയ്യുന്നതെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രജ്ഞയുടെ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

കഴിഞ്ഞ ദിവസം സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗോഡ്‌സെയെ പ്രജ്ഞ, ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ അംഗം എ രാജ പരാമർശിച്ചിരുന്നു. പ്രജ്ഞ സിംഗ് ഇതിനെതിരെ ശക്തമായി  രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രജ്ഞ നടത്തിയത്.

വധിക്കുന്നതിനും 32 കൊല്ലം മുമ്പു മുതല്‍ക്കുതന്നെ മഹാത്മാ ഗാന്ധിയോട്  വിരോധം വെച്ചുപുലര്‍ത്തിയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചതിനാലാണ് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ ഗാന്ധി വലിയ പ്രതീകമായി നിലനിൽക്കുന്നതിനാൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ വിദേശത്ത് ഗാന്ധിയെ പുകഴ്ത്തിയും സ്മരിച്ചും കൊണ്ടാണു പൊതുവേദികളിൽ അഭിപ്രായം പങ്കുവെച്ചത് . ഈ സാഹചര്യത്തിൽ മഹാത്മാ ഗാന്ധിയോടുള്ള നിലപാടിൽ ഈയിടെയായി മാറ്റം വരുത്തിയിരുന്നു. ഗോഡ്സെ പരാമർശത്തെ തുടർന്ന് പ്രജ്ഞയെ ബി ജെ പിയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മുസ്ലിം ജമാ അത്ത് കൗൺസിൽ ദേശദ്രോഹികളാണെന്ന് ബിജെപി നേതാവ് ടി. പി. സെൻകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here