Monday, January 17

രാഹുൽ സ്ത്രീ വിരുദ്ധനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രകാശ് രാജ്

ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രാഹുലിന് നോട്ടീസ് അയച്ചതിന് പിന്നാലെ രാഹുലിന് പിന്തുണയുമായി തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. അടുത്തിടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ പ്രകാശ് രാജ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വരുന്നതിനെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.

പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുല്‍. അദ്ദേഹത്തിന്റെ പ്രസ്താവനയെ എന്തിനാണ് ഒരു കോണിലൂടെ മാത്രം വീക്ഷിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു. രാഹുൽ സ്ത്രീകൾക്കെതിരാണെന്ന് താൻ കരുതുന്നില്ലെന്നും റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട രാഹുലിന്റെ ചോദ്യങ്ങൾക്ക് നരേന്ദ്രമോദി മറുപടി പറഞ്ഞില്ലെന്നുള്ളതും മറുപടി നൽകാൻ കഴിയാത്തത് കാരണമല്ലേ അദ്ദേഹം പാർലമെന്റിൽ എത്താതിരുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.

56 ഇഞ്ച് നെഞ്ചളവുള്ള രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു. എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ എന്നായിരുന്നു രാഹുൽ രാജസ്ഥാനിൽ നടന്ന കർഷക റാലിയിൽ മോദിയെ പരിഹസിച്ച് പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന രാജ്യത്തെ സ്ത്രീകളെ ആകെ അപമാനിക്കുന്നതാണെന്ന് നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ കേന്ദ്ര വനിതാ കമ്മീഷൻ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Spread the love
Read Also  രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രകാശ് രാജ്; 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Leave a Reply