Saturday, January 29

ചാണകത്തെ അപമാനിച്ചു ; ഹിന്ദു വികാരം വ്രണപ്പെട്ടു, പ്രകാശ് രാജിനെതിരെ കേസ്

നടന്‍ പ്രകാശ് രാജിനെതിരെ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കോടതിയില്‍ പരാതി. ബെംഗളൂരു സ്വദേശിയായ കിരണ്‍ എന്‍ ആണ് പ്രകാശ് രാജിനെതിരെ പരാതി നല്‍കിയത്.

‘പശുക്കളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമറിയാം, നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന്‍ ചാണകം, രണ്ട്‌ ലിറ്റര്‍ പശു മൂത്രം എന്നിവ വേണം. പശുവിന്‍ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,’ എന്ന പ്രകാശ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്.

ഹിന്ദു സമൂഹത്തിനെതിരെ അപകീര്‍ത്തിയുണ്ടാക്കുന്നതാണ് പ്രകാശ് രാജ്ന്റെ പ്രസ്താവനയെന്നും പശുവിന്റെ വിസര്‍ജ്ജ്യത്തെ പരിഹസിച്ചുവെന്നും ഇയാള്‍ പറയുന്നു. മത വികാരത്തെ അപമാനിക്കാനായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവനയെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.

ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം പ്രകാശ് രാജ്‌നെതിരെ നടപടിയെടുക്കാനും ഹനുമന്തനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറോട് 156 (3) വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടണമെന്നും ഇയാളുടെ പരാതിയില്‍ ആവശ്യപെടുന്നു .

മേയ് 8ാം തിയ്യതി കിരണ്‍ ഹനുമന്തനഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രകാശ് രാജിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാരോപിച്ച് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Spread the love
Read Also  രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രകാശ് രാജ്; 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും