ഹൈദരാബാദിൽ പോലീസ് ‘നീതി നടപ്പാക്കി’യെന്നു വാദിക്കുമ്പോഴും സമാനമായി മുൻപ് ഇന്നത്തെ അതെ ‘ഏറ്റുമുട്ടൽ’ പോലീസ് ഓഫിസർ നടത്തിയ ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച്  പ്രധാന വാദിയായ പ്രണീതയ്ക്കു പറയാനുള്ളത് മറ്റൊന്നാണ്.

ആസിഡ് ആക്രമണത്തിൽ പരുക്കിൽ ചികിത്സയിലായിരുന്ന പ്രണിതയെ തേടി  ഒരു ദിവസം രാവിലെ യാണ് ആ വാർത്ത എത്തിയത്.
അതായത് ആശുപത്രി കിടക്കയില്‍ തുടരുന്ന മൂന്നാം ദിനമാണ് അവർ മൂന്ന് പ്രതികളുടേയും മരണ വാര്‍ത്ത അറിയുന്നത്. വാതില്‍ക്കലില്‍ വന്ന് ആരോ ആ മൂന്ന് പേരേയും പോലീസ് വെടിവെച്ച് കൊന്നുവെന്ന് പറയുന്നത് കേട്ടു. തനിക്ക് കണ്ണ് തുറക്കാനായിരുന്നില്ല. ഞാന്‍ ശരിക്കും ഭയപ്പെട്ട് പോയി.

തന്‍റെ പ്രതികരണം സന്തോഷമായിരിക്കുമെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല. ഞാന്‍ ഭയപ്പെട്ടു. ഒന്ന് ആലോചിച്ച് നോക്കൂ മൂന്ന് പേരുടെ മരണത്തിന് താന്‍ കാരണമായെന്നത് എന്നെപ്പോലെ ഒരാളെ ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഇന്ന് വരെ പോലീസ് സ്റ്റേഷനില്‍ പോലും പോയിട്ടില്ല. അങ്ങനെയൊരാള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പെടില്ലേ? പ്രണിത ചോദിക്കുന്നു.

പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ നീതി കിട്ടിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു പ്രണിതയുടെ മറുപടി. അത്തരം പ്രവര്‍ത്തികളിലൂടെ നീതി നടപ്പാകുന്നില്ല. തന്‍റെ തൊലി പഴയത് പോലെ ആയാല്‍ താന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ അപ്പോള്‍ മാത്രമാണ് തനിക്ക് നീതി ലഭിച്ചുവെന്ന് പറയാനാവുക. അവര്‍ കൊല്ലപ്പെട്ടെങ്കിലും ഇപ്പോഴും ആ ആക്രമണത്തിന്‍റെ അനന്തര ഫലങ്ങള്‍ താന്‍ അനുഭവിക്കുകയാണ്.പ്രണിത പറഞ്ഞു.

എന്‍റെ കേസില്‍ നടന്ന ഏറ്റുമുട്ടൽ  കൊലപാതകങ്ങള്‍ നൽകുന്ന സന്ദേശം മൂലം സമൂഹത്തിൽ ഇനി സമാനമായ കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള കുറ്റവാളികളെ പിന്തിരിപ്പിച്ചിരുന്നുവെങ്കില്‍ ഇവിടെ നിര്‍ഭയയോ ദിശ കേസോ ആവര്‍ത്തിക്കുമായിരുന്നോവെന്നും പ്രണിത ചോദിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പകരം വേണ്ടത് ശക്തമായ നിയമം ആണെന്നും പ്രണിത വ്യക്തമാക്കി.

അന്നത്തെ ആക്രമണകത്തിന് ശേഷം 14 സര്‍ജറികളാണ് പ്രണതിയ്ക്ക് വേണ്ടി വന്നത്. ആക്രമണത്തില്‍ ശരീരത്തിന് പരിക്ക് പറ്റിയെങ്കിലും പ്രണിതയുടെ മനസിന് പരിക്കേറ്റിരുന്നില്ല. പഠനം തുടര്‍ന്ന് അവള്‍ പരീക്ഷയില്‍ 82 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിച്ചു.2012 ല്‍ വിവാഹിതയായ പ്രണിത ഇപ്പോള്‍ കൊളറാഡോയിലെ ഡെന്‍വറില്‍ താമസിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണിത അഭിമുഖം നല്‍കിയത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബലാത്സംഗം വലിയ കാര്യമല്ല, ശേഷമുള്ള കൊലപാതകം ഒഴിവാക്കണം ; വിവാദ പരാമർശവുമായി യുവ സംവിധായകൻ

LEAVE A REPLY

Please enter your comment!
Please enter your name here