Friday, September 17

പ്രതിപക്ഷത്തിനെതിരെ ഇ ഡി വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നുവെന്നു പ്രശാന്ത് ഭൂഷൺ

 

കേന്ദ്രസർക്കാർ സ്ഥാപിത താല്പര്യത്തിനായി അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ വിമർശനം നിലനിൽക്കെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ മിശ്രക്കെതിരെ രൂക്ഷവിമർശനവുമാണ് പ്രശാന്ത് ഭൂഷൺ ഉയർത്തിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വാത്യതയില്ലാത്ത കേസുകളെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തിലാണ് മിശ്രക്ക് നിയമനം നീട്ടി നൽകിയതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

സാധാരണയായി എൻഫോഴ്സ്മെന്റ് മേധാവിയുടെ കാലാവധി രണ്ട് വർഷമാണ്. എസ്‌ കെ മിശ്രയുടെ കാലാവധി കഴിഞ്ഞതാണ്. നിയമനം നീട്ടി നൽകിയത് നിയമവിരുദ്ധമായാണ്. സിവിസി ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. ആരെങ്കിലും കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

വിരമിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ എസ് കെ മിശ്രയ്ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നിയമനം നീട്ടി നൽകി ഉത്തരവിറക്കിയത്. ഈ മാസം 18 ന് മിശ്ര വിരമിക്കാനിരിക്കെയായിരുന്നു നടപടി. ആദ്യമായാണ് ഇ ഡി ഡയറക്ടർക്ക് നിയമന കാലാവധി മൂന്ന് മാസം നീട്ടി നൽകുന്നത്. 2018 ലാണ് അദ്ദേഹം ഇ ഡി ഡയറക്ടറായി നിയമിതനായത്.

Spread the love
Read Also  ദയയ്ക്കുവേണ്ടി യാചിക്കില്ല, ഏതു ശിക്ഷയും സ്വീകരിക്കുമെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ