Sunday, January 16

ഗോ രക്ഷ മമ ദീക്ഷ എന്ന് പറഞ്ഞ മോദി ഇപ്പോൾ പറയുന്നത് ഗോ രക്ഷ ഗുണ്ടകൾ എന്നാണ്: പ്രതീഷ് വിശ്വനാഥ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്‌. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗുജറാത്തിൽ ഓരോ റാലിയ്ക്കും മുൻപ് ഗോ രക്ഷ മമ ദീക്ഷ എന്ന പറഞ്ഞു കൊണ്ട് ഗോ പൂജ നടത്തിയാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2015 നവംബർ ആയപ്പോൾ ഗോ രക്ഷകരെ ഗുണ്ടകൾ എന്നാണ് മോദി പറയുന്നതെന്ന് പ്രതീഷ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ഗോരക്ഷാ മമ ദീക്ഷ, തിരഞ്ഞെടുക്കപെട്ട് ഡൽഹിയിൽ എത്തിയാൽ ഗോ രക്ഷ ഗുണ്ടായിസം എന്നതാണ് അവസ്ഥയെന്നും പ്രതീഷ് പറഞ്ഞു. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്ത സർക്കാരാണ് ഇതെന്നും മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

“നിങ്ങൾ എനിക്ക് ഭൂരിപക്ഷം നൽകിയാൽ അയോധ്യയിൽ രാമക്ഷേത്രം, എത്രയും പെട്ടന്ന്, പാർലമെന്റിൽ പ്രത്യക നിയമം കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ മോദി കഴിഞ്ഞ നാലര വർഷമായപ്പോൾ പറയുന്നത് അത് സുപ്രീം കോടതിയുടെ അടുത്തുള്ള വിഷയമാണെന്നാണ്. നിങ്ങൾ ജീവൻ കൊടുക്കൂ, നിങ്ങൾ രക്തം കൊടുക്കൂ ഞങ്ങൾ നിങ്ങൾക്ക് രാമക്ഷേത്രം ഉണ്ടാക്കി തരുമെന്ന് പറഞ്ഞിട്ട്, കോത്താരി സഹോദരന്മാർ മുതൽ 5016 പേരുടെ നെഞ്ചിലേക്ക് വെടിയുണ്ട കയറ്റിയത് എന്തിനാണ്? അത്രയും പേരുടെ രക്തത്തിൽ കുറിച്ചാണ് നിങ്ങൾ അധികാരത്തിൽ എത്തിയത്. ആ രക്തത്തിൽ കുളിച്ച്‌ അയോധ്യ മുതൽ ഗോദ്ര വരെയുള്ള കർസേവകരുടെ രക്തത്തിൽ കുളിച്ച് അധികാര കൊത്തളങ്ങളിൽ എത്തിയപ്പോൾ, ഡൽഹിയിൽ എത്തിയപ്പോൾ സുപ്രീം കോടതി തീരുമാനിക്കട്ടെ എന്നാണ് നിങ്ങൾ ഇപ്പോൾ പറയുന്നത്.” പ്രതീഷ് പറഞ്ഞു.

ബംഗാളിലും ആസ്സാമിലുമുള്ള ബംഗ്ളാദേശി മുസ്ളീം കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തട്ടില്ലെന്നും, കാശ്മീരിലെ ഹിന്ദുക്കളെ, പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഒരൊറ്റ ഹിന്ദുവിനെപ്പോലും കാശ്മീരിൽ പുനരധിവസിപ്പിച്ചട്ടില്ലന്നും പ്രതീഷ് വിശ്വനാഥ്‌ കുറ്റപ്പെടുത്തി. ഹിന്ദു സ്ത്രീകളുടെ കാര്യം അന്വേഷിക്കാൻ സമയമില്ലാത്തവർക്ക് മുസ്ലീങ്ങളുടെ 4 ഭാര്യമാർ എങ്ങനെ ജീവിക്കും, എന്തെല്ലാം നിയമ സഹായം കിട്ടും എന്നൊക്കെ അന്വേഷിക്കാൻ സമയമുണ്ടെന്നു ലവ് ജിഹാദ് വിഷയം ഉയർത്തി പ്രതീഷ് വിശ്വനാഥ്‌ പറഞ്ഞു.
ഒക്ടോബർ 21ന് മുൻപ് കേന്ദ്രസർക്കാരിനെക്കൊണ്ട് രാമക്ഷേത്ര നിർമ്മാണത്തിൽ തങ്ങൾ തീരുമാനം എടുപ്പിക്കുമെന്ന ഭീഷണിയും പ്രതീഷ് വിശ്വനാഥ്‌ നൽകി.

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

Spread the love
Read Also  ബാബരി മസ്ജിദ് കേസിൽ ഉടൻ വാദം കേൾക്കണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജി കോടതി തള്ളി

Leave a Reply