Friday, May 27

തുടർച്ചയായ കലാപാഹ്വാനം; അറസ്റ്റ് ചെയ്യാൻ ഭയന്ന് പൊലീസ്

സംസ്ഥാനത്തിന്റെ ക്രമാസമാധാനത്തെ തകർക്കുക എന്ന ഉദ്ദേശത്തോടു കൂടി ആസൂത്രണമായി സംഘർഷാവസ്ഥ പലപ്പോഴായി സൃഷ്ട്ടിച്ചിട്ടും കലാപത്തിന് ആഹ്വനം ചെയ്തിട്ടും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഭയം. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ പരസ്യമായി വെല്ലുവിളിച്ചാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത്. വേണ്ടി വന്നാൽ നിയമം കയ്യിലെടുക്കുമെന്നും ഇതിനായി കൂടതൽ അയ്യപ്പ ഭക്തന്മാരോട് ശബരിമലയിലേക്ക് എത്തിച്ചേരാനും ഇയാൾ ആഹ്വാനം നൽകുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും മുഖ്യമന്ത്രിയുടെ കോലം കത്തിക്കണമെന്നും പമ്പയിലും നിലയ്ക്കലിലും സമരക്കാരെ ഒഴിപ്പിക്കുന്ന പൊലീസ് നടപടികൾക്കെതിരെ നിയമം കയ്യിലെടുത്തും പ്രതിഷേധിക്കാൻ ഇയാൾ അയ്യപ്പ ഭക്തരെന്ന പേരിൽ പമ്പയിലും നിലയ്ക്കലിലും എത്തിയിരിക്കുന്നവരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

നിരവധി തവണ ഇയാൾക്കെതിരെ പൊലീസിൽ പരാതികൾ നൽകിയിട്ടും യാതൊരു നടപടികളും പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ മുതൽക്കേ ഉണ്ട്. ബാബരി മസ്ജിദ് മാതൃകയിൽ മറ്റ് മുസ്ളീം പള്ളികൾ പൊളിക്കുന്നതിന് ഉൾപ്പടെ വർഗീയ ആഹ്വാനങ്ങൾ ആണ് കാലങ്ങളായി ഇയാൾ നടത്തുന്നത്. കൂടാതെ നാളെ എ.എച്ച്.പി.യുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന ഹർത്താലിൽ വൻ തോതിലുള്ള ആക്രമണ സാധ്യതകളും ഇവർ ലക്‌ഷ്യം വെക്കുന്നുണ്ടെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ഭീകരതയാണ് നിലയ്ക്കലിൽ നടക്കുന്നതെന്നും കൂടതൽ അയ്യപ്പഭക്തർ രംഗത്ത് വന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ച് നട തുറക്കുന്നത് തടയാനുള്ള നീക്കമാണ് ഇവരുടെ ലക്ഷ്യമാണെന്നും കരുതുന്നു.

Spread the love
Read Also  ശബരിമലയിൽ ഹിന്ദുക്കൾ ഒഴികെയുള്ളവരെ വിലക്കണമെന്ന് ഹർജി; ഹരിവരാസനം മാറ്റി പാടിക്കേണ്ടി വരുമോ എന്ന് കോടതി

Leave a Reply