Wednesday, January 19

കേരളത്തിൽ വർഗീയ കലാപം നടത്താൻ ആയുധ വിതരണവുമായി രാഷ്ട്രീയ ബജ്‌രംഗ്ദൾ; ട്രോൾ ഉണ്ടാക്കി കളിച്ച് കേരള പൊലീസ്

കേരളത്തിൽ വർഗീയ കലാപം നടത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി തീവ്ര ഹിന്ദുത്വ സംഘടന രാഷ്ട്രീയ ബജ്‌രംഗ്ദൾ രംഗത്ത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്‌റംഗ്ദൾ വഴിയാണ് ആയുധങ്ങൾ നൽകുക. ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കാൻ ഒരു ലക്ഷത്തോളം ആയുധങ്ങൾ നൽകുമെന്നാണ് ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്‌ അറിയിച്ചത്. ആയുധങ്ങൾ ആയിരം ദിവസങ്ങൾക്കുള്ളിൽ ആയിരിക്കും വിതരണം നടത്തുക എന്നും പ്രതീഷ് പറയുന്നു. ഹിന്ദു ഹെല്പ് ലൈൻ എന്ന പേരിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾ പങ്കുവെക്കുകയും ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു ഇയാൾ മുൻപ് ചെയ്തിരുന്നത്.

വിശ്വ ഹിന്ദു പരിഷത്ത് എന്ന ഹിന്ദുത്വ സംഘടനയ്ക്ക് ഹിന്ദു തീവ്രത പോരാ എന്നു പറഞ്ഞു പ്രവീൺ തെഗാഡിയയുടെ നേതൃത്വത്തിൽ ആരംഭിച്ച അതി തീവ്ര ഹിന്ദുത്വ സംഘടനയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. ഇതിന്റെ ദേശീയ സെക്രട്ടറി ആണ് പ്രതീഷ് വിശ്വനാഥ്‌. മുൻപ് ബാബരി മസ്ജിദ് തകർത്തതിൽ സന്തോഷം പ്രകടിപ്പിച്ച ഇയാള്‍ കൂടുതൽ മുസ്ളീം പള്ളികൾ പൊളിക്കുവാനുൾപ്പടെ ആഹ്വാനം ചെയ്തിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഒരു വർഷത്തിലധികമായി ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികൾ പൊലീസ് ഇയാൾക്കെതിരെ സ്വീകരിച്ചിട്ടില്ല. മലയാളി കൂടിയായ പ്രതീഷ് വിശ്വനാഥിനെ പിടികൂടാൻ ഫേസ്‌ബുക്കിന്റെയും ഇന്റർപോളിന്റെയും സഹായം ആവശ്യമുണ്ടെന്നാണ് മുൻപ് പരാതിക്കാരനോട് പൊലീസ് പറഞ്ഞത്.

മുസ്ലീങ്ങളെ അധികാരത്തിൽ നിന്ന് തുടച്ച് നീക്കുമെന്ന പ്രഖ്യാപനവുമായി എ.എച്ച്.പി. കേരള പ്രഖ്യാപനം

മുഖ്യമന്ത്രിക്കെതിരെ വിദ്വേഷപരമായ പോസ്റ്റ് ഇടുന്നവരെ നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ് ആണ് തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആക്രമണങ്ങൾക്ക് പരസ്യ ആഹ്വാനം നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. പൊലീസ് സേനയ്ക്കുള്ളിൽ സംഘപരിവാർ സംഘടനകൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉൾപ്പടെ പുറത്ത് വന്നിട്ടും, സിപിഐഎം നേതാക്കൾ ഉൾപ്പടെ നിരന്തരം പൊലീസ് നടപടികളിൽ പരാതി പറഞ്ഞിട്ടും യാതൊരു നടപടികളും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതീഷ് വിശ്വനാഥിനെ പോലെ ഉള്ള അതിതീവ്ര ഹിന്ദുത്വ വാദികൾ വീണ്ടും വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്.

കേരളത്തിൽ വർഗീയ കലാപത്തിന് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. എന്നാൽ ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാതെ, നിയമപാലനം നടത്തേണ്ട പൊലീസ് എ.സി. റൂമുകളിൽ ഇരുന്നു ട്രോൾ ഉണ്ടാക്കി കളിക്കുകയാണ്. മാവോയിസ്റ്റ് വേട്ടയിലും മുസ്ലിം തീവ്രവാദം എന്ന പേരിലും നടപ്പാക്കുന്ന ജാഗ്രത ഇക്കാര്യത്തിൽ കാണിക്കുന്നില്ലയെന്നതും മുൻപേ തന്നെ പോലീസിനുള്ളിൽ കടന്നു കയറിയിട്ടുണ്ടെന്നു പറയപ്പെടുന്ന സംഘപവരിവാർ സാന്നിധ്യത്തെ ശരിവയ്ക്കുന്നു. ട്രോളുകളിലൂടെ സാമൂഹിക ഇടപെടൽ നടത്തട്ടെ, നല്ലതു തന്നെ. പക്ഷേ പോലീസ് ജനങ്ങളുടെ സുരക്ഷയാണ് ഉറപ്പ് വരുത്തേണ്ടത്. അതിനു ഭീഷണി ഏത് തലത്തിൽ നിന്നുമുണ്ടായാലും ഇടപെടുക തന്നെ വേണം.

Read Also  കേരളത്തിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനൊരുങ്ങി ഹിന്ദുത്വ സംഘടനകൾ

ഏതെങ്കിലും മുസ്ളീം സംഘടനകളോ മുസ്ളീം നാമധാരികളോ ആണ് ഇത്തരത്തിലുള്ള തീവ്രആശയങ്ങൾ പ്രചരിപ്പിക്കുന്നതെങ്കിൽ എന്ത് തരത്തിലുള്ള നടപടികൾ ആണ് പൊലീസ് സ്വീകരിക്കുക എന്ന ചിന്ത പ്രതിപക്ഷമനസ്സില്‍ ഉയരുന്നു.

ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് ആയിരം ദിവസം കൊണ്ട്…

Pratheesh Viswanath ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 22, 2018

Spread the love

Leave a Reply