Sunday, January 16

പുതിയ ഹിന്ദുത്വ അജന്‍ഡയുമായി പ്രവീണ്‍ തൊഗാഡിയ

വിശ്വഹിന്ദു പരിഷത്തില്‍ നിന്നും പുറത്തുപോയ പ്രവീണ്‍ തൊഗാഡിയ പുതിയ ഹിന്ദുത്വ മുന്നൊരുക്കങ്ങളുമായി വീണ്ടും രംഗത്ത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകളെ ഏകീകരിക്കാന്‍ അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുമായാണ് പുതിയ നീക്കം.

ഡല്‍ഹിയില്‍ എ.എച്ച്.പി.യുടെ പ്രഖ്യാപനവേളയില്‍ തൊഗാഡിയ നരേന്ദ്രമോഡിയ്ക്കെതിരായ വിമര്‍ശനമുയര്‍ത്തി.

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാതെ കോടിക്കണക്കിന് ഹിന്ദുക്കളെ നരേന്ദ്രമോഡി വഞ്ചിക്കുന്നുവെന്നാണ് തൊഗാഡിയയുടെ ആരോപണം.

രാമക്ഷേത്രനിര്‍മ്മാണത്തിനായി ലോകസഭയില്‍ നിയമനിര്‍മ്മാണം സാധ്യമാക്കണമെന്നാണ് തൊഗാഡിയ ആവശ്യപ്പെടുന്നത്. തന്‍റെ തീവ്രഹിന്ദു നിലപാടിനെ സമതുലിതമാക്കാന്‍വേണ്ടി തൊഗാഡിയ കര്‍ഷകരക്ഷയെയും കൂട്ടു പിടിക്കുന്നു.

തങ്ങള്‍ പിന്താങ്ങുന്ന സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആത്മവീര്യം കെടുത്തിയെന്നും ക്ഷേത്രം പണിയാതെ വഞ്ചിച്ചുവെന്നും ആരോപിക്കുന്ന തൊഗാഡിയ ഹിന്ദുക്കള്‍ ബദല്‍ അന്വേഷിക്കുകയാണെന്നും പറയുന്നു. 2019 ഒക്ടോബറില്‍ അവസരം തന്നാല്‍ രാമക്ഷേത്രനിര്‍മ്മാണം സാധ്യമാക്കാമെന്നാണ് തൊഗാഡിയയുടെ സ്വപ്നം.

ആഗസ്റ്റില്‍ ലക്നൗവില്‍നിന്നും അയോദ്ധ്യയിലേക്ക് താനൊരു യാത്ര നടത്തുന്നതായിരിക്കുമെന്നുള്ള തൊഗാഡിയയുെട പ്രഖ്യാപനം ഇന്ത്യന്‍ മതേതരത്വത്തിനുള്ള ശക്തമായ വെല്ലുവിളിയായി കണക്കാക്കേണ്ടിയിരിക്കുന്നു.

Spread the love
Read Also  'രാമക്ഷേത്രത്തിന് പിരിച്ച 1400 കോടി രൂപ ബി ജെ പി കൈക്കലാക്കി, സന്യാസിമാരുടെ മരണത്തിലും ദുരൂഹത'

Leave a Reply