Thursday, January 20

നരേന്ദ്രമോദി ഭരണകാലത്ത് രാജ്യത്തെ ഹിന്ദുക്കൾ അപമാനിക്കപ്പെടുകയാണെന്ന് പ്രവീൺ തൊഗാഡിയ

ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി അതി തീവ്ര ഹിന്ദുത്വ സംഘടന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയ. നരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയത് രാമക്ഷേത്രം പണിയാൻ ആണെന്നും പ്രത്യകമായി നിയമം ഉണ്ടാക്കി രാമക്ഷേത്രം പണിയുന്നതിന് പകരം മോദി മുസ്ളീം സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുമാണെന്ന് സാമ്യം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കൾ അപമാനിക്കപ്പെട്ടുവെന്നും അതെ അപമാനം തന്നെയാണ് ഹിന്ദു സർക്കാർ ആയ ബിജെപി അധികാരത്തിൽ ഇരിക്കുമ്പോൾ നരേന്ദ്രമോദിയിൽ നിന്ന് നേരിടുന്നതെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. നരേന്ദ്രമോദിയുടെ കണ്ണുകളിൽ ഗോ രക്ഷകർ ഗുണ്ടകൾ ആണെന്നും പശുക്കൊല നടത്തുന്നവർ മോദിയുടെ സഹോദരന്മാരാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ കാലത്തും കോൺഗ്രസ്സിന്റെ കാലത്തും കാശ്മീരി ഹിന്ദുക്കൾ അപമാനിക്കപ്പെടുകയാണെന്നും നാല് വർഷം ബിജെപി ഭരിച്ചിട്ടും, കാശ്മീർ തന്നെ ബിജെപി ഭരിച്ചിട്ടും ഒരു കാശ്മീരി ഹിന്ദുവിനെ പോലും പുനരധിവസിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും തൊഗാഡിയ ചോദിച്ചു.

മുസ്ലീങ്ങളെ അധികാരത്തിൽ നിന്ന് തുടച്ച് നീക്കുമെന്ന പ്രഖ്യാപനവുമായി എ.എച്ച്.പി. കേരള പ്രഖ്യാപനം

രാജ്യത്തെ 90 കോടി ജനങ്ങളും രണ്ട് നേരത്തെ ഭക്ഷണത്തിനായി കഷ്ട്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും രാജ്യത്തിനു മുഴുവൻ ഭക്ഷണം നൽകുന്ന കർഷകർക്ക് നിത്യ ചെലവുകൾ പോലും നടത്താൻ വഴിയില്ലെന്നും അടിസ്ഥാന താങ്ങുവില പോലും കർഷകർക്ക് ലഭിക്കാത്തതു മൂലം കർഷകർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തെ പൂർണ്ണമായും സർക്കാർ കച്ചവടവൽക്കക്കരിച്ചുവെന്നും വിദ്യാഭ്യാസം ചെലവേറിയതും ഗുണനിലവാരം ഇല്ലാത്തതും ആയെന്നും തൊഗാഡിയ പറഞ്ഞു. 1977ൽ താൻ എംബിബിഎസ്സിന് ചേർന്നപ്പോൾ മാസം 25 രൂപ മാത്രമാണ് ഫീസ് ഉണ്ടായിരുന്നത്. 300 രൂപ വർഷത്തിൽ ഉണ്ടായിരുന്നെങ്കിൽ തന്നെ പോലെ കർഷകന്റെ മകന് വരെ ഡോക്ടർ ആകാമായിരുന്നു. എന്നാൽ ഇന്ന് ഒരു കോടി രൂപ ഉണ്ടായാൽ പോലും ഒരാൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

10 കോടിയിലധികം വിദ്യാസമ്പന്നരായ യുവതി യുവാക്കൾക്ക് രാജ്യത്ത് തൊഴിൽ ഇല്ലെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി. അഞ്ച് കോടിയിലധികം ഉണ്ടായിരുന്ന ചെറുകിട വ്യാപാരികൾ ജിഎസ്ടി മൂലവും, നോട്ട് നിരോധനവും മൂലവും കഷ്ട്ത്തിലായി. ഇവരെ ആശ്രയിച്ച കഴിഞ്ഞിരുന്ന 11 കോടിയിലധികം ജനങ്ങൾ ഇന്ന് പട്ടിണിയിലാണ്. വാൾമാർട്ടിന് വിദേശ നിക്ഷേപം നടത്താൻ നരേന്ദ്രമോദി അനുമതി കൊടുത്തതോടു കൂടി ആറ് കോടിയിലധികം വരുന്ന ഇടത്തരം വ്യാപാരികൾ ഉൾപ്പടെയുള്ളവരുടെ ജീവിതം പ്രതിസന്ധിയിലായെന്നും തൊഗാഡിയ പറഞ്ഞു. 24 ലക്ഷത്തിലധികം ജോലി ഒഴിവുകൾ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടെങ്കിലും സർക്കാരുകൾ 4 കോടി 20 ലക്ഷത്തോളം വരുന്ന തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ കൂട്ടാക്കുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു.

Read Also  ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

Spread the love

Leave a Reply