Friday, September 17

പ്രീത ഷാജിയെ അറസ്റ്റ് ചെയ്ത ഈ സർക്കാർ ആർക്കൊപ്പമാണ്?

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരം നടത്താനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. പ്രീത ഷാജിയ്ക്കൊപ്പമുണ്ടായിരുന്ന സർഫാസി ജപ്തി വിരുദ്ധ സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസമുണ്ടായ ജപ്തി നടപടികൾ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

HDFC ബാങ്കിന്റെ ജപ്തി; പ്രീത ഷാജിയുടെ കുടുംബത്തെ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തം

പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴിഞ്ഞ ആഴ്ച ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജപ്തി നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രീത ഷാജിയും കുടുംബവും.

പ്രീത ഷാജിയുടെ അറസ്റ്റിനെക്കുറിച്ച് സി എസ് മുരളി ശങ്കർ സംസാരിക്കുന്നു.

Spread the love
Read Also  ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം