Friday, September 17

ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം

സർഫാസി നിയമത്തിനെതിരായ പ്രീത ഷാജിയുടെ സമരത്തിന് ഒടുവിൽ വിജയം. പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കിടപ്പാടം എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യാതിരിക്കാൻ നടത്തിയ നീണ്ട സമരത്തിനാണ് ഇതോടെ അവസാനം വന്നിരിക്കുന്നത്. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ വീടും സ്വത്തും പ്രീതാഷാജിക്ക് ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടും വസ്തുവും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണം. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയ കോടതി പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ലോർഡ് കൃഷ്ണാ ബാങ്കിൽ നിന്നുമെടുത്ത വായ്പ തുകയുടെ 115 ഇരട്ടിയിലധികം വരുന്ന തുക തിരിച്ചടയ്ക്കാൻ യാതൊരു മാർഗ്ഗ വുമില്ലാതെയാണ് പ്രീത ഷാജി സമരം ചെയ്തത്. ചേരാനല്ലൂർ സ്വദേശി സാജൻ കണ്ണിപുറത്തുചാലിന് ബിൽഡിംഗ് വർക് ഷോപ് തുടങ്ങുവാൻ ജാമ്യം നിന്ന സുഹൃ ത്തായ പത്തടിപ്പാലം സ്വദേശി ഷാജി മാനാത്തുപാടത്തിനാണ് ബാങ്കിന്റെ ഈ ജപ്തി നടപടി നേരിടേണ്ടി വരുന്നത്. രണ്ടു ലക്ഷം രൂപ ലോൺ എടുത്തയാൾക്കു തിരിച്ചു നൽകേണ്ടത് രണ്ടു കോടി മുപ്പതു ലക്ഷം രൂപ രൂപയാണ്.

സാജൻ 1994 ൽ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ഓവർ ഡ്രാഫ്ട് ലോൺ എടുത്തെങ്കിലും പിന്നീട് പലിശയും മുതലും തിരിച്ചടക്കുവാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ലോർഡ് കൃഷ്ണാ ബാങ്ക് എച്ച് ഡി എഫ് സി ബാങ്കിൽ ലയി ച്ചതിനു ശേഷം 2017 ൽ സാജന് ജാമ്യം നിന്നിരുന്ന ഷാജി മാനാത്തുപാടത്തിന്റെ രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന കൊച്ചിയുടെ കണ്ണായ പ്രദേശത്തെ ഭൂമി രണ്ടു കോടി മുപ്പതു ലക്ഷം രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞ് ബാങ്ക് ലേലത്തിൽ വെച്ചു. കേവലം 38 ലക്ഷം രൂപയ്ക്കു റിയൽ എസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്ന് എച്ച് ഡി എഫ് സി ബാങ്ക് സ്വകാര്യ വ്യക്തിക്ക് ഭൂമി ലേലത്തിൽ നൽകിയെന്നായിരുന്നു സർഫാസി വിരുദ്ധ ജനകീയ സമിതിയുടെ ആരോപണം.

2005ലാണ് ട്രിബൂണല്‍ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. മൂന്നുവര്‍ഷത്തെ കാലാ വധിക്കുള്ളില്‍ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക് പാലിച്ചില്ലെന്നും ഒമ്പതു വര്‍ഷം കഴിഞ്ഞ് 2018ലാണ് വസ്തു ലേലത്തില്‍ വിറ്റതെന്നും ഹർജിയില്‍ പറഞ്ഞി രുന്നു. ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹർജി കൊടുത്തി തള്ളി. ഹൈ ക്കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഈ വിജയം എല്ലാ സർഫാസി ഇരകൾക്കും വേണ്ടി സമർപ്പിക്കുകയാണെന്നും പ്രീത ഷാജി പ്രതികരിച്ചു.

Read Also  പൗരത്വഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി

ചിതയൊരുക്കി സമരം ഉൾപ്പടെ ജനകീയ സമരങ്ങളായിരുന്നു പ്രീത ഷാജിയുടെ കുടുംബത്തിന് നീതി ലഭ്യമാകുവാൻ വേണ്ടി പൊതുസമൂഹം നടത്തിയത്. പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്ത വിധി ഹൈക്കോടതി റദ്ദാക്കിയതിനെ
ജനകീയ സമരത്തിന്റെ വിജയമായി കാണാം.

Spread the love

Leave a Reply