Wednesday, January 19

പ്രീതി തനേജയ്ക്ക് ഡെസ്മണ്ട് എലിയറ്റ് പുരസ്കാരം

വിഖ്യാതമായ ഡെസ്മണ്ട് എലിയറ്റ് പുരസ്കാരത്തിന് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി പ്രീതി തനേജ അർഹയായി. തനേജയുടെ ആദ്യ നോവലായ ‘വി ദാറ്റ് ആർ യംഗ് ‘ ആണ് ഈ വർഷത്തെ അവാർഡിന് അർഹമായത്. 10000 പൗണ്ട് സമ്മാനത്തുകയടങ്ങുന്ന ഈ ബഹുമതി ലണ്ടനിൽ നടന്ന ഒരു ചടങ്ങിൽവെച്ച് തനുജ ഏറ്റുവാങ്ങി.

ഈ നോവലിലൂടെ ഷേക്സ്പിയറിന്റെ വിഖ്യാതനാടകമായ ‘കിങ്ലിയർ’ ആധുനിക ഇന്ത്യയുടെ പശ്ചാത്തലത്തിലേയ്ക്ക് പുന:പ്രതിഷ്ഠിക്കുകയായിരുന്നു. യു കെയിൽത്തന്നെ പ്രസിദ്ധീകരിച്ച ഈ നോവലിനെ ജൂറിയംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. പ്രശസ്തരായ എഴുത്തുകാരായ ഗെയിൽ ഹണിമാൻ, പൗല കോക്കോസ് എന്നിവരെ മറികടന്നാണ് അവർ മുന്നിലെത്തിയത്.

നോവൽ രചനയിലേക്ക് വരുന്നതിനുമുമ്പ് പ്രീതി തനേജ മനുഷ്യാവകാശ പത്രപ്രവർത്തനത്തിൽ കറസ്പോണ്ടന്റായി ഇറാഖ്, ജോർഡാൻ, റുവാണ്ട , കൊസോവോ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

Spread the love

Leave a Reply