Wednesday, January 19

ശബരിമല ശാന്തമാകുമ്പോള്‍ ദര്‍ശനം നടത്തുമെന്ന് രേഷ്മ, ധന്യ, ഷനില

ശബരിമലയില്‍ ദര്‍ശനം നടത്താനായി മാലയിട്ടിരിക്കുകയാണെന്നും ദര്‍ശനം നടത്തിയിട്ടേ മാലയൂരുകയുള്ളൂവെന്നും രേഷ്മ നിഷാന്തും ധന്യയും ഷനിലയും പത്രസമ്മേളനത്തില്‍ പറഞ്ഞു.  

തങ്ങള്‍ മാത്രമല്ല ധാരാളം യുവതികള്‍ ശബരിമല പോകാനായി പോലീസിന്‍റെ പോര്‍ട്ടലില്‍ പേരുകള്‍ രജിസ്ടര്‍ ചെയ്ത് കാത്തിരിക്കുകയാണ്. ഇപ്പോള്‍ തങ്ങളനുഭവിക്കുന്ന സംഘര്‍ഷം മറ്റുള്ള യുവതികള്‍ക്ക്‌ കൂടി വേണ്ടി ആണെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ശബരിമലയ്ക്കാണോ എന്ന് ചോദിച്ചു മാധ്യമങ്ങള്‍ പിന്നാലെ കൂടുന്നത് പതിവായതായി രേഷ്മ പരാതിപ്പെട്ടു. തന്‍റെ മകളടക്കമുള്ള അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ എന്‍റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പ്രതികൂലമായ സാഹചര്യമായതുകൊണ്ടാണ് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

പരിപാവനമായ ശബരിമലയിലെ  ഈ കലാപ സമാനമായ അന്തരീക്ഷം തങ്ങളെ വേദനിപ്പിക്കുന്നതായി കൊല്ലം സ്വദേശിയായ ധന്യ പറഞ്ഞു. ഈ അന്തരീക്ഷത്തില്‍ ശബരിമലയില്‍ പോകണമെന്ന് വാശിയില്ല. അങ്ങനെ അയ്യപ്പന്‍റെ പേരില്‍ ഞങ്ങളുടെ വിശ്വാസം മുതലെടുത്ത്‌ എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെടുക്കാനോന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്.

ഞങ്ങള്‍ മാലയിട്ടു നാല്പത്തൊന്നു ദിവസത്തെ വ്രതമനുഷ്ഠിച്ച് തന്നെയാണ് ശബരിമലയ്ക്ക് പോകുന്നത്. അതില്‍ മാറ്റമൊന്നുമില്ല. ശബരിമല ദര്‍ശനം നടത്തിയശേഷമേ മാല ഊരുകയുള്ളൂ എന്നും കണ്ണൂര്‍ സ്വദേശിയായ ഷനില പറഞ്ഞു.

 

Spread the love
Read Also  ദേവസ്വം ബോർഡ് ഉടൻ സാവകാശ ഹർജി നൽകും: പദ്മകുമാർ

Leave a Reply