Thursday, January 20

പ്രധാനമന്ത്രി കേരളത്തിന് കൂടുതൽ സഹായം നൽകുമെന്ന് ഗവർണർ സദാശിവം

പ്രളയത്തെത്തുടർന്നു കേരളത്തിന് കേന്ദ്രം നൽകിയ 600 കോടി രൂപ ആദ്യഘട്ടസഹായം മാത്രമാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം. ദുരന്തനിധിയുടെ മാനദണ്ഡമനുസരിച്ചു കൂടുതൽ സഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി ഗവർണർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചും പുനരധിവാസപ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും വിശദമായി ചർച്ച ചെയ്തു. കേന്ദ്രസർക്കാർ സമയോചിതമായി തന്നെ സഹായം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 17 , 18 തീയതികളിൽ സന്ദർശനം നടത്തിയശേഷം രക്ഷാപ്രവർത്തനം താൻ കൃത്യമായി എന്നും നിരീക്ഷിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിപുലമായ സംവിധാനത്തോടെ കേന്ദ്രസേനയെ അയച്ചത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ ജൂലായ് 21 നു സംസ്ഥാനസർക്കാർ ഒരു ഇടക്കാലമെമ്മോറാണ്ടം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു കേന്ദ്ര ആഭ്യന്തര മന്ത്രിതലസംഘം കേരളം സന്ദർശിച്ചു നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണൽ മെമ്മോറാണ്ടം രക്ഷാപ്രവർത്തനം അവസാനിക്കുന്ന മുറയ്ക്ക് സംസ്ഥാനം കേന്ദ്രത്തിനു നൽകുമെന്നും ഗവർണർ അറിയിച്ചു.

Spread the love
Read Also  ടണ്‍ കണക്കിന് പണം ധൂര്‍ത്തടിക്കുന്ന പൊള്ള മനുഷ്യന്‍