ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളുന്നതിനാൽ കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചമുതൽ ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദേശമുണ്ട്. ഞായറാഴ്ചമുതൽ ഏഴാംതീയതിവരെ കർണാടക തീരത്തും തിങ്കളാഴ്ച മുതൽ ഏഴാം തീയതിവരെ കേരള തീരത്തും കടലിൽപ്പോകരുതെന്നാണ് ജാഗ്രതാ നിർദേശം.

ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടും ബാധകമാണ്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട്. ഏഴിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

48 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാൾ തീരത്തിന് അടുത്തായി ന്യൂനമർദം രൂപംകൊള്ളുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൻ്റെ റിപ്പോർട്ട്. ഇത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകും. ന്യൂനമർദം ചുഴലിക്കാറ്റാകാതെ എട്ടാംതീയതിയോടെ കരയിലേക്ക്‌ കടക്കുമെന്നാണ് മുന്നറിയിപ്പ് .

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അതിതീവ്ര മഴയെന്നു കാലാവസ്ഥാപ്രവചനം; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here