Saturday, January 29

120 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത ക്ഷേത്രപൂജാരി ഹരിയാനയില്‍ അറസ്റ്റില്‍

120 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഹരിയാനയിലെ ക്ഷേത്രപൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം.

ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും സംശയാസ്പദമായ ചില രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫത്തേഹാബാദിലെ തൊഹാന പ്രദേശത്തുള്ള ബാബ ബാലകാന്ദ് ക്ഷേത്രത്തിലെ പൂജാരി ബാബ അമര്‍പുരിയാണ് പ്രതിയെന്നും പോലീസ് വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു.
ഇയാല്‍ 120ലേറെ പേരെ ബലാല്‍സംഗം ചെയ്തതായും ഇതൊക്കെ വിഡിയോയില്‍ പകര്‍ത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളെ ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്ത് ആവര്‍ത്തിച്ച് ബലാല്‍സംഗത്തിന് ഇരയാക്കിയിരുന്നു.

Spread the love
Read Also  കവറിലാക്കി ഓടയിൽ വലിച്ചെറിഞ്ഞ നവജാതശിശുവിനെ തെരുവുനായ കണ്ടെത്തി

Leave a Reply