Sunday, January 16

രാജിവെച്ച നടിമാർക്കൊപ്പമാണ് ഞാൻ; പൃഥ്വിരാജ്

രാജിവെച്ച നടിമാർക്കൊപ്പമാണ് താനെന്ന് നടൻ പൃഥ്വിരാജ്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത് എത്തിയത്. രാജിവെച്ച നടിമാരെ വിമര്‍ശിക്കുന്ന ആളുകള്‍ നിരവധിയുണ്ടാകും, ശരി തെറ്റുകള്‍ ആളുകളുടെ വീക്ഷണമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ദിലീപിനെ പുറത്താക്കാന്‍ മുന്‍കൈയെടുത്തത് താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അമ്മ കൂട്ടായി എടുത്ത തീരുമാനമാണ് ദിലീപിനെ പുറത്താക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തുളള മീറ്റിങ്ങില്‍ താന്‍ പങ്കെടുക്കാതിരുന്നത് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് മിണ്ടാതിരിക്കാമായിരുന്നു പക്ഷെ അവള്‍ അത് ചെയ്തില്ല. അവളുടെ പോരാട്ടം സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രല്ല, മുഴുവന്‍ സ്ത്രീകള്‍ക്കുമായിട്ടാണ്. ഈ സംഭവം മലയാള സിനിമയിലെ വഴിത്തിരിവായിരിക്കുമെന്നാണ് കരുതുന്നതെന്നും പൃഥ്വി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാന്‍ തുറന്ന സമീപനം സ്വീകരിച്ച പൃഥ്വി എന്തുകൊണ്ടാണ് ഇപ്പോള്‍ മൗനം പാലിക്കുന്നത് എന്ന ചോദ്യത്തിന് ശരിയായ സമയത്ത് ശരിയായ ഇടത്തില്‍ താന്‍ പ്രതികരിക്കും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ദി വീക്കുമായുള്ള അഭിമുഖത്തിലാണ് നടൻ പൃഥ്വിരാജ് തന്റെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കിയത്.

Spread the love
Read Also  ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും പറഞ്ഞില്ല; മോഹൻലാൽ