സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

2008 ല്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്ത് നിന്ന യുവതിയുടെയും യുവാവിന്റെയും കയ്യില്‍ നിന്നും പൊലീസ് ഡിജിറ്റല്‍ ക്യാമറ പിടിച്ചെടുത്തിരുന്നു.

ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തതിനെത്തുടർന്ന് സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനും യുവതിക്കുമെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ കോടതി ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

മോഹൻ ലാലിൻ്റെ ആദ്യ ചിത്രത്തിലെ നായകനെ പരിചയപ്പെടാം

Read Also  മാപ്പ് പറഞ്ഞിട്ടും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയിട്ട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here