ബിജെപി വാഗ്ദാനം ചെയ്തത് രണ്ടു കോടി ജോലിയാണ്. മോദി വാഗ്ദാനം ചെയ്ത ജോലി എവിടെ? എല്ലാവർക്കും നൽകാമെന്നു പറഞ്ഞ 15 ലക്ഷത്തിന്റെ കാര്യമൊ? ഇപ്പോൾ എന്താണോ ഇന്ത്യയിൽ നടക്കുന്നത് അത് ഏറ്റവും ദുഃഖകരമായ ഒന്നാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് ഏറ്റവും വിലപ്പെട്ട തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. . നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ആവശ്യമില്ലാത്ത വിഷയങ്ങൾ ഉയർത്തേണ്ടതില്ല– എ ഐ സി സി ജനറൽ സെക്രട്ടറി പദമേറ്റെടുത്തശേഷം നടത്തിയ കന്നിപ്രസംഗത്തിൽ പ്രിയങ്ക പറഞ്ഞു.

നമ്മൾ രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ വികസനത്തിൽ ശ്രദ്ധചെലുത്തുകയും വേണം. സ്നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ചതാണ് ഇന്ത്യ. ബോധവത്കരണത്തേക്കാൾ വലിയൊരു ദേശീയതയില്ല.നിങ്ങൾക്കു മുന്നിൽ സംസാരിക്കേണ്ടവർ ആരാണ്? ആലോചിച്ചു തീരുമാനമെടുക്കണം. സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്താണുള്ളത്? എവിടെ നോക്കിയാലും ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം– പ്രിയങ്ക പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

യോഗത്തിനുമുമ്പ് പ്രവർത്തകസമിതിയും കൂടിയിരുന്നു.   58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണിത്. പ്രമുഖനേതാക്കളെല്ലാം യോഗത്തിലെത്തിയിരുന്നു. പട്ടേല്‍ സമരനേതാവ്‍ ഹാര്‍ദിക് പട്ടേലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Read Also  കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here