Wednesday, August 5

സ്ത്രീധനനിരോധനനിയമം കർശനമാക്കുന്നു ; അഞ്ചുവർഷം കൊണ്ട് നടപ്പാക്കുമെന്ന് മന്ത്രി കെ കെ ശൈലജ

വരുന്നു കർശന സ്ത്രീധനനിരോധനനിയമം. നിലവിൽ നിയമമുണ്ടെങ്കിലും കർശനനിരോധനം അഞ്ചുവർഷംകൊണ്ട് സ്ത്രീധനസമ്പ്രദായം പൂർണമായും നിർത്തലാക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അനാചാരമായ സ്ത്രീധനം ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് ശൈലജ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് സ്ത്രീധന നിരോധനനിയമം കർശനമാക്കാനാണു ലക്ഷ്യമിടുന്നത്. നവംബർ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കും.

ചലച്ചിത്രനടൻ നടൻ ടൊവിനോ തോമസിനെ ബോധവത്കരണ പരിപാടികളുടെ ഗുഡ്‌വിൽ അംബാസഡർ ആക്കിക്കൊണ്ട് പരിപാടി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകൾ) മത്സരം നടത്തും. മികച്ച ട്രോളുകൾക്ക് 26-ന് പാലക്കാട് സംസ്ഥാനതല പരിപാടിയിൽ ടൊവിനോ സമ്മാനം നൽകുമെന്നാണു അറിയിച്ചിരിക്കുന്നത്

 

Spread the love
Read Also  കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറാപ്പി ; നടപടിയെടുക്കുമെന്നു ആരോഗ്യമന്ത്രി

Leave a Reply