ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വാക്ക് പാലിച്ചില്ലെങ്കിൽ അത് ലൈംഗിക അതിക്രമമായി കണക്കാക്കാമെന്ന് കാനഡ സുപ്രീം കോടതി വിധിച്ചു. കാനഡയിലെ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണിത്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭനിരോധന ഉറ ഉപേക്ഷിക്കാൻ പാടില്ല. ഇതാണ് ചർച്ചാ വിഷയമായത്.

ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീ സമ്മതിച്ചു. പക്ഷെ രണ്ട് വ്യവസ്ഥകൾ സ്ത്രീ മുന്നോട്ടുവെച്ചു. ഒന്ന് റിവേറ ഗർഭനിരോധന ഉറ ഉപയോഗിക്കണം. രണ്ട് ലൈംഗിക ബന്ധത്തിനിടയിൽ എന്തെങ്കിലും ഇഷ്ടമില്ലാത്ത രീതിയിൽ റിവേറ പ്രവർത്തിച്ചാൽ ഉടനടി താൻ പ്രതിഷേധിച്ച് പിൻമാറും.

വ്യവസ്ഥകൾ പാലിക്കാൻ റിവേറ തയ്യാറായി. എന്നാൽ ലൈംഗിക ബന്ധത്തിനിടയിൽ അദ്ദേഹം ഗർഭനിരോധന ഉറ മാറ്റിവെച്ചു. അതോടെ സ്ത്രീ പ്രതിഷേധിച്ചു പിൻമാറി. തുടർന്ന് അവർ റിവേറക്കെതിരെ പോലീസിൽ പരാതി നൽകി.

കേസ് ടൊറാൻഡോയിലെ സുപ്രീം കോടതി പരിശോധിക്കുകയും വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി കീഴ്ക്കോടതിയിൽ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കും. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വർഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.

റിവേറയുടെയും സ്ത്രീയുടെയും വാദങ്ങൾ കോടതി വിശദമായി കേട്ടിരുന്നു. വാക്ക് പാലിക്കാതെ റിവേറ പ്രവർത്തിക്കുകയും ലൈംഗിക പേക്കൂത്തുകൾ നടത്തുകയും സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാൽ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഗർഭനിരോധന ഉറ വേണമെന്ന് തുടക്കം മുതൽക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളിൽ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനപൂർവം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലർത്തിയപ്പോൾ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്.

സ്ത്രീയെ മുടിക്ക് പിടിച്ച് വലിച്ച് മാറ്റിനിർത്തി ബലം പ്രയോഗിച്ചായിരുന്നു തുടർന്ന് ലൈംഗികബന്ധം നടത്തിയത്. പത്ത് മിനിറ്റിന് ശേഷം റിവേറ മുറിയിൽ നിന്ന് അപ്രത്യക്ഷനായി. എതിർ വിസ്താരത്തിൽ റിവേറ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. പക്ഷെ റിവേറയുടെ വാദം പാടെ തള്ളിക്കൊണ്ട് സാഹചര്യങ്ങൾ വിലയിരുത്തിയാണ് അദ്ദേഹത്തെ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്.

ഗർഭനിരോധന ഉറ ഉപയോഗിക്കാമെന്ന് റിവേറ സമ്മതിച്ചിരുന്നതാണ്. എന്നാൽ വാക്ക് ലംഘിക്കുകയാണുണ്ടായതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മതസമൂഹത്തിന്റെ പ്രതിച്ഛായ നിഴലിക്കുന്ന കോടതിവിധികളും ന്യായാധിപന്മാരും

1 COMMENT

  1. കാര്യം നടക്കുവോളം നാരായണ . .കാര്യം കഴിഞ്ഞാല്‍ കൂരായണ എന്ന് പറയരുത് എന്ന് എല്ലാ ആണുങ്ങളോടും പറയാന്‍ ഇന്ത്യന്‍ കോടതികളും തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here