Wednesday, January 19

വികസനം വരുന്ന വഴിയിലെ വലയില്‍ കുടുങ്ങുന്ന പാവം കടലാമകള്‍

പരിസ്ഥിതി ലേഖകന്‍ 

ദിനംപ്രതി മനുഷ്യന്‍ വികസനത്തിന്റെ പേരില്‍ ഇതരജീവികളുടെ ജീവന് ഭീഷണിയുയര്ത്തിക്കൊണ്ട് പ്രകൃതിയില്‍ ജീവിക്കാനായി പ്രകൃതി ദാനം ചെയ്ത അപൂര്‍വ്വജീവികളുടെ അവകാശം അപഹരിച്ചെടുക്കാനുള്ള തീരുമാനങ്ങളെടുത്തുകൊണ്ടിരിക്കുകയാണ് 

പുതിയ വ്യാവസായിക പദ്ധതികളിലൂടെ അതിവേഗം വികസിക്കുന്നുവെന്നവകാശപ്പെടുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയും ഇഴഞ്ഞുപോകുന്ന ആമകളും തമ്മിലുള്ള ഏറ്റുമുട്ടലാണ്  ഗുജറാത്ത്, ഒറീസ തീരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടടിയിലധികം വളരുന്ന  അപൂർവ്വ ഇനമായ ഈ ഒലിവു നിറത്തിലുള്ള കടലാമയുടെ ജനുസ്സിനു സമീപപ്രദേശത്തുയരുന്ന വ്യവസായശാലകൾ വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ മന്ത്രാലയങ്ങളിലെ വിദഗ്ധ പാനലുകൾ, ഒലിവു നിറത്തിലുള്ള ചെറിയ കടാലാമകൾ പ്രജനനം നടത്തുന്ന തീരങ്ങൾക്കു സമീപം രണ്ട് വ്യവസായപദ്ധതികൾക്കുള്ള ഗ്രീൻ ക്ലിയറൻസിനു ശുപാർശ ചെയ്തിരിക്കുന്നു. സമുദ്രജീവികൾക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിന് ഈ കമ്മിറ്റികൾ പരിശ്രമിച്ചെങ്കിലും ആമകൾക്കു സുരക്ഷിതത്വം ഉറപ്പിക്കാനാവില്ല.

ഗുജറാത്തിലെ കച്ചിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഫ്രീ ട്രേഡ് വെയർഹാരി ഏജന്റിന്റെ വികസനത്തിനായി 39,243 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. 3147.7 ഏക്കർ ഏരിയകളിലായി പരന്നുകിടക്കുന്ന ഈ പദ്ധതിയിൽ താപവൈദ്യുതനിലയം, വാതകവൈദ്യുതനിലയം കൂടാതെ  മറ്റ് നിരവധി യൂണിറ്റുകൾ  ഉൾപ്പെടുന്നു.

ഈ വര്ഷം  ആഗസ്ത് 30 മുതൽ 31 വരെ അടിസ്ഥാനസൗകര്യവികസനപദ്ധതികൾക്കായുള്ള മന്ത്രാലയത്തിന്റെ വിദഗ്ധകമ്മിറ്റിയുടെ വിലയിരുത്തലിൽ പരിസ്ഥിതി ക്ലിയറൻസ് നൽകുന്നതിന് ശുപാർശ ചെയ്തു. 2016 ൽ ക്ലിയറൻസിനായി പദ്ധതി ആരംഭിക്കുകയും 2016, 2016, ഒക്ടോബർ 2017, മാർച്ച് 2018 എന്നീ കാലയളവിലെ കമ്മിറ്റി യോഗങ്ങളിൽ ഇത് പരിഗണിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് 2018 മാർച്ചിൽ നടന്ന പഠനത്തിൽ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചതായി നിർദ്ദിഷ്ടപദ്ധതി വിലയിരുത്തിയ വിദഗ്ധകമ്മിറ്റി ചൂണ്ടിക്കാട്ടി. ഭൂജലവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി ഊന്നിപ്പറയുന്നുണ്ട്. പ്രത്യേകസാമ്പത്തികമേഖല വിഭാവനം ചെയ്യുന്ന കാർഷിക വൃത്തിക്കായി ഉപയോഗപ്പെടുത്തേണ്ടുന്ന ഈ ഭൂമിയിൽ മറ്റു നിര്മ്മാണപ്രവർത്തങ്ങൾ നടത്തുമ്പോൾ കുടിവെള്ളം മലിനമാകുന്നതുൾപ്പെടെയുള്ള വലിയ തോതിലുള്ള പാരിസ്ഥിതിക ആഘാതത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

നിർദ്ദിഷ്ടപദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ കടലാമയുടെ നിലനിൽപ്പ് വളരെ അപകടകരമാംവണ്ണം സംകീര്‍ണമാകുമെന്നു   പാരിസ്ഥിതിക പഠനകമ്മിറ്റി വിലയിരുത്തുന്നു . ലോകത്ത് തന്നെ അപൂർവ്വമായി കാണപ്പെടുന്ന ഇനത്തിൽപ്പെട്ട ഒലിവു നിറമുള്ള ഈ കടലാമകൾ കൂട്ടമായി വന്നു മുട്ടയിടുന്ന പ്രദേശമാണ് കച്ച് ഉൾപ്പെടുന്ന തീരം. മരുന്ന് നിർമ്മാണസ്ഥാപനവും പോളിമർ വ്യവസായശാലകളും ടെക്സ്റ്റൈൽ വ്യവസായയൂണിറ്റുകളുമുൾപ്പെടെ എല്ലാ വ്യവസായശാലകളും നിലവിൽ വരുന്നതോടെ കടൽജലം മലിനമാവുകയും കടലാമകളുൾപ്പെടെയുള്ള കടൽ ജീവികൾക്ക് വംശാനാശം സംഭവിക്കുമെന്നും  ആശങ്ക നിലനിൽക്കുന്നുണ്ട്.

പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന രാസഘടകങ്ങളും കടുത്ത ലോഹഘടകങ്ങളും സമുദ്രജലത്തിൽ കലരാൻ പാടില്ലെന്നും വിദഗ്ധകമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്തുവേണം പ്രത്യേക സാമ്പത്തിക മേഖലയിൽ പരിഗണിക്കാവുന്ന പദ്ധതികൾക്കു വ്യവസായ വകുപ്പുകൾ ശുപാർശ ചെയ്യേണ്ടത്. “നിർദ്ദിഷ്ട പ്രോജക്ട് സൈറ്റിനടുത്ത കടൽതീരം ഒലിവ് കടലാമകള്‍ , ഹരിത കടലാമകൾ എന്നിവയുടെ പ്രജനനത്തിന് പ്രശസ്തമാണ്. ഈ ഭാഗത്തെ സമുദ്രജലത്തിനു ജൈവികമായ ഗുണനിലവാരം കൂടുതലുള്ളതുകൊണ്ടാണ് കടലാമകൾ പ്രജനനത്തിനായി ചേക്കേറുന്നത്. മാത്രമല്ല ഈ പ്രദേശം തദ്ദേശവാസികൾ മത്സ്യബന്ധനത്തിനുപയോഗിക്കുന്നുണ്ട്. വ്യവസായശാലകൾ വരുന്നതോടെ മഴക്കാലത്ത് വെളുത്ത രാസമാലിന്യങ്ങൾ കടലിലേക്കൊഴുകാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Read Also  ദുരിതബാധിതർക്ക് സഹായമെത്തിക്കുക.

ഇതോടൊപ്പം വരുന്ന നിർദ്ദിഷ്ട കപ്പൽനിർമ്മാണശാലയുടെ പ്രവർത്തനങ്ങൾ മൂലം സമുദ്രജലത്തിന്റെ ഗുണനിലവാരത്തിനു കുറവുണ്ടാകില്ലെന്നും ഒലിവ് കടലാമയും ഹരിത കടലാമയും ഈ മേഖലയിൽ ഇപ്പോള്‍  സംരക്ഷിക്കുന്നതുപോലെ തുടര്‍ന്നും   അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും  വ്യവസായപദ്ധതിയുടെ ഭാഗമായുള്ള വിദഗ്ധപാനൽ അവകാശപ്പെട്ടു. ഈ മേഖലയിലെ കടലാമയ്ക്കും മറ്റ് സമുദ്രജലജൈവവൈവിധ്യസംരക്ഷണത്തിനും പദ്ധതി ചെലവിന്റെ 2 ശതമാനം മാറ്റിവയ്ക്കണമെന്നും വിദഗ്ദ്ധപാനല്‍സമിതി നിർദ്ദേശിച്ചു.

കഴിഞ്ഞ 15 വർഷത്തിനിടയിൽ 1 . 3 ലക്ഷം കടലാമകൾ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ അമിതവേഗതമൂലം കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇത് കടലാമയുടെ സംരക്ഷണത്തിനായി രൂപം കൊണ്ട ഓപ്പറേഷൻ ഒലിവിയ എന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് പറയുന്ന കണക്കാണ്

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്താരാഷ്ട്രപരിസ്ഥിതിസമൂഹത്തിന്റെ നിരന്തരപ്രേരണയെത്തുടർന്നു കടലാമയുടെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിചിരുന്നു. ഉദാഹരണത്തിന്, ആടിയുലഞ്ഞ് പോകുന്ന രീതിയിലുള്ള യന്ത്രബോട്ടുകള്‍ അതുവഴി കടന്നുപോകുന്നതിനു വിലക്കുകലുണ്ടായിരുന്നു. കടലാമകളുടെ നാശം കുറയ്ക്കുന്നതിന്, യന്ത്രവൽകൃത മത്സ്യത്തൊഴിലാളികൾ ടാർജിൽനിന്ന് ഒഴിവാക്കാവുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുകയും അത്തരം മൽസ്യബന്ധനോപകാരണങ്ങൾ ബോട്ടിൽ ഘടിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. മീൻ പിടിക്കുമ്പോൾ ആമകൾ കുടുങ്ങാതിരിക്കാനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന വല ഉപയോഗിച്ച് മൽസ്യബന്ധനം നടത്താൻ ആവശ്യപ്പെട്ടു. ഇങ്ങനെ അനേകം കടലാമകളെ സംരക്ഷിക്കാൻ കഴിഞ്ഞു..

ഒലിവ് ബാർലി സംരക്ഷണ പരിപാടി, ഓപ്പറേഷൻ ഒലിവിയ, എന്നീ പദ്ധതികളിലൂടെ ഇന്ത്യൻ തീരസംരക്ഷണസേന കടലാമയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. സമുദ്ര മത്സ്യമേഖലയ്ക്ക് സമീപമുള്ള മീൻപിടിത്ത ബോട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പരിശോധന നടത്തുന്നതുവഴി അവരുടെ പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയി. . കഴിഞ്ഞ 15 വർഷക്കാലത്തെ അവരുടെ പരിശ്രമങ്ങൾമൂലം ബോട്ടുകൾ പരിധി ലംഘിക്കുന്ന പ്രവണത ക്രമാനുഗതമായി കുറഞ്ഞു.

കടലാമകൾ ഉൾപ്പെട്ട അഞ്ചു ഇനം ജീവികൾ ഇന്ത്യയിൽ 1972 ൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനങ്ങളിൽ പെടുത്തിയവയാണ്. ഇവയെല്ലാം തന്നെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിലെ വംശനാശം വന്ന ജീവികളായാണ് കണക്കാക്കുന്നത്. പ്രത്യേകസാമ്പത്തികമേഖലയിലെ വികസനം വരുന്നതോടെ കടലാമയുടെ ആയുസ്സു അപകടത്തിലാവുകയാണ്

courtesy: mongabay.com

Spread the love

Leave a Reply