Sunday, May 31

പൗരത്വരജിസ്റ്റർ നടപടികൾ അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ

പാർലമെൻ്റിൽ പാസാക്കിയ നിയമത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സി പി എം. പൗരത്വ രജിസ്‌റ്റർ, ജനസംഖ്യ രജിസ്‌റ്റർ നടപടികൾ ഉടൻ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്‌ പുറമേ മറ്റ്‌ പത്ത്‌ സംസ്ഥാന മുഖ്യമന്ത്രിമാരും നടപടികൾക്ക്‌ ഒപ്പമില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അത്രയും സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികൾ നിർത്തിവച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷവും പുതിയ നിയമത്തിന്‌ എതിരാണെന്ന്‌ വ്യക്തമാക്കുന്നു ‐ പിബി പ്രസ്‌താവനയിൽ പറഞ്ഞു.

ഭരണഘടനയ്‌ക്ക്‌ എതിരായ നിയമങ്ങൾക്കെതിരെ ജനങ്ങൾ പോരട്ടം തുടരണം. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ്‌ അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനുള്ള ചിലരുടെ തന്ത്രത്തിൽ വീഴാതെ പ്രതിഷേധം മുന്നോട്ട്‌ കൊണ്ടുപോകണമെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സി എ എ വിരുദ്ധപ്രക്ഷോഭത്തിനു കേരളവും ; ഡിസംബർ 23 നു കൊച്ചിയിൽ ലോംഗ് മാർച്ച്

1 Comment

Leave a Reply

Your email address will not be published.