ഭരണകൂടത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങൾക്കെല്ലാം മാതൃകയാവുകയാണ് ഷഹീൻ ബാഗ് സമരത്തിൻ്റെ പോരാളികൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സി എ എക്കെതിരെ സമരം ചെയ്യുമ്പോൾ ഇനി ജാഗ്രത ‘ പാലിക്കണമെന്ന് സ്ത്രീകളുടെ നേതൃത്വത്തിനറിയാം. അതു കൊണ്ടുടുതന്നെയാണ് പാകിസ്ഥാനെ പിന്തുണക്കുന്നവരുടെ സമരം എന്നൊക്കെ പ്രധാനമന്ത്രി പോലും ആക്ഷേപമുന്നയിച്ച സമരക്കാർ ദേശീയപതാക ഉയർത്തിക്കാട്ടിയാണ് മറുപടി നൽകിയത്‌. 

ഈ പശ്ചാത്തലത്തിൽ നൂറു ശതമാനം ഗാന്ധിയൻ സമരമുറയിലൂടെ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് അവർ ഉറച്ചു തീരുമാനമെടുത്തു.

പോലീസ് വിലക്ക് ലംഘിച്ച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ച് നടത്തേണ്ട എന്ന് തീരുമാനിച്ച് ഷഹീൻ ബാഗിലെ സി എ എ സമരക്കാർ മടങ്ങി. മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷഹീൻബാഗ് സമരക്കാർ നടത്താനിരുന്ന മാർച്ച് റദ്ദാക്കി. പോലീസിൻ്റെ തീരുമാനം അറിഞ്ഞതോടെ മുന്നോട്ട് നീങ്ങിയ പൗരത്വഭേദഗതി പ്രക്ഷോഭകർ തിരികെ സമരപ്പന്തലിലേക്ക് മടങ്ങുകയായിരുന്നു.

 ഉച്ചകഴിഞ്ഞ് ആരംഭിച്ച മാർച്ച് സമരപന്തലിൽ നിന്ന് കുറച്ചു ദൂരം മാത്രമാണ് മുന്നോട്ട് പോയത്. പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞതോടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന മുതിർന്ന സ്ത്രീകൾ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാർച്ചിന് അനുമതി തേടിയുള്ള ഇവരുടെ അപേക്ഷ ന്യൂഡൽഹി എസിപിയ്ക്ക് കൈമാറിയിട്ടുണ്ടെന്നു ഷഹീൻ ബാഗ് പോലീസ്.

ഇതോടെ പോലീസിന്റെ വിലക്ക് ലംഘിച്ച് മാർച്ചുമായി മുന്നോട്ട് പോകേണ്ടെന്നും സമാധാനപരമായി തന്നെ സമരവുമായി മുന്നോട്ട് പോകാമെന്നും പ്രക്ഷോഭകർ തീരുമാനിക്കുകയായിരുന്നു. ഇതോടെ അമിത് ഷായുടെ വസതിയിലേക്കുള്ള മാർച്ച് അവസാനിപ്പിച്ച് ഇവർ സമരപ്പന്തലിലേക്കുതന്നെ മടങ്ങി.

ദേശീയ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ രണ്ടുമാസത്തോളമായി സമരം നടന്നുവരികയാണ്. സർക്കാർ തങ്ങളുമായി ചർച്ച നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതേ ആവശ്യം ഉന്നയിച്ചാണ് ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്.

നരേന്ദ്രമോദിയും അമിത് ഷായും വംശീയവിദ്വേഷത്തിൻ്റെ പക പിന്നിലൊളിപ്പിച്ചു തന്നെയാണ് ഷഹീൻ ബാഗ് സമരക്കാരായ വീട്ടമ്മമാരെ നേരിട്ടത്. പക്ഷെ ഇതിനെല്ലാം ഗാന്ധിയൻ മാർഗ്ഗത്തിലൂടെ അവർ മറുപടി നൽകുകയായിരുന്നു. ഇതോടെ ബി ജെ പി നേതൃത്വം ഇവരെ എങ്ങനെ നേരിടണമെന്നറിയാതെ പ്രതിസന്ധിയിലാവുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോൺഗ്രസിനെ തോൽപ്പിക്കാൻ സിപിഐഎം ബിജെപിയിൽ നിന്ന് 100 കോടി കൈപറ്റി; എ.പി. അബ്ദുള്ളകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here