Wednesday, June 23

കർഷക പ്രതിഷേധത്തിനിടെ ജലപീരങ്കി ഓഫാക്കിയ വിദ്യാർഥി താരമാകുന്നു

തലസ്ഥാനനഗരിയിലേക്ക് നടന്ന പടുകൂറ്റൻ കർഷക പ്രതിഷേധറാലിയിൽ അവിസ്മരണീയ സംഭവ വികാസങ്ങൾ. പ്രതിഷേധക്കാർക്കുനേരെ പോലീസ് അന്യായമായി ജലപീരങ്കി പ്രയോഗിച്ചപ്പോൾ അത് തടഞ്ഞു കൊണ്ട് ഒരു വിദ്യാർഥിയുടെ ഇടപെടലുണ്ടായത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കേന്ദ്ര സർക്കാരിൻ്റെ പുതിയ കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ജലപീരങ്കി വാഹനത്തിന് മേല്‍ വിദ്യാര്‍ത്ഥി
പാഞ്ഞുകയറുകയായിരുന്നു. ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് ഇദ്ദേഹം വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്.

ബിരുദവിദ്യാര്‍ത്ഥിയായ
നവ്ദീപ് സിംഗ് എന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടെ വാർത്തയായത്.

നവ്ദ്വീപ് പറയുന്നു: ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി’,

സംഭവത്തിനുപിന്നാലെ ഒരു പൊലീസുകാരന്‍ തന്നെ ലാത്തികൊണ്ട് അടിച്ചുവെന്നും നവ്ദീപ് പറഞ്ഞു. അതേസമയം ആ പൊലീസുകാരനോട് ശത്രുതയില്ലെന്നും നവ്ദീപ് കൂട്ടിച്ചേര്‍ത്തു

Spread the love
Read Also  നിങ്ങൾ കൃഷിക്കാരനാണെന്ന് എങ്ങനെ വിശ്വസിക്കും? ഗ്രാഫിക് കവിത