Tuesday, August 4

പീറ്റർ ഹാൻഡ്കെക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ പ്രതിഷേധം

2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഓസ്​ട്രിയൻ എഴുത്തുകാരൻ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൽകിയതിനെതിരെ വിവിധസംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. അൽബേനിയ, ബോസ്​നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ്​ പ്രതിഷേധം ഉയരുന്നത്​. സെർബിയൻ നേതാവ് സ്ലോബോഡൻ മിലോസെവിക് എന്ന  സ്വേച്ഛാധിപതിയുടെ ആരാധകനാണു ഹെൻഡ്കെ.  ബോസ്​നിയ, ​െക്രായേഷ്യ, കെസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ്​ സ്​ലോബോഡൻ മിലോസെവികിൻെറ ആരാധകനായ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൊബേൽ പുരസ്​കാരം നൽകിയതിനാണ്​ എതിർപ്പ്​.

ബോസ്​നിയൻ മുസ്​ലിം വംശഹത്യക്ക്​ നേതൃത്വം നൽകിയ മിലോസവികിനെ ന്യായീകരിച്ചതിൻെറ പേരിൽ സൽമാൻ റുഷ്​ദി അടക്കമുള്ള നിരവധി എഴുത്തുകാർ ഹാൻഡ്​കെയെ നേരത്തേതന്നെ വിമർശിച്ചിരുന്നു. അന്താരാഷ്​ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോസവികി​നെ ന്യായീകരിച്ച ഹാൻഡ്​കെക്ക്​ പുരസ്​കാരം നൽകിയത്​ ഇന്നലെ തന്നെ വിവാദമായിരുന്നു. വിവാദമുണ്ടാകിനിടയുണ്ടെന്ന് സ്വീഡിഷ് അക്കാദമി തന്നെ പത്രക്കുറിപ്പിലൂടെ സൂചന നൽകിയിരുന്നു

 സ്ലോവേനിയന് അതിർത്തിയിൽ ജീവിക്കുന്ന പീറ്റർ ഹെൻഡ്‌കെ വളരെ പ്രത്യക്ഷമായി തന്നെ ബാൽക്കൻ യുദ്ധസമയത്ത് സെർബിയയുടെ നിലപാടുകളെ പിന്തുണച്ചിരുന്നു. 2006 ൽ സ്റെബിനികയിൽ നടന്ന സെർബിയൻ ആക്രമണത്തെ കൃത്യമായി പിന്തുണയ്ക്കുകയും അവസരവാദരാഷ്ട്രീയത്തിന്റെ മുഖമായിരുന്നു മുൻ സെർബിയൻ ഭരണാധികാരിയായിരുന്ന സ്ലുബോഡൻ മിൽസുവനിച്ചിന്റെ മരണാന്തരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തതാണ് ഈ വിവാദത്തിന് കരണമാകാവുന്നതെന്നും അക്കാദമി നിരീക്ഷിക്കുന്നു.

നേരത്തെ, മിലോസവികിൻെറ സ്ഥാനത്ത്​ ആരായിരുന്നാലും സ്വന്തം രാജ്യത്തിൻെറ അഖണ്ഡത സംരക്ഷിക്കാൻ ഇതു തന്നെ ആയിരിക്കും ചെയ്യുകയെന്നാണ്​ ഹാൻഡ്​കെ പറഞ്ഞിരുന്നു

2019 ലെ നോബൽ പുരസ്​കാരം ഒരിക്കലും വെറുപ്പ് തോന്നിക്കുമെന്ന്​ കരുതിയില്ലെന്ന്​ അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ്​ ചെയ്​തു. ‘‘നോബൽ പുരസ്​കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന്​ കരുതിയില്ല. എന്നാൽ, നാണക്കേട്​​ പൊതിഞ്ഞ്​ അതിന്​ പുതിയ മൂല്യം നൽകിയ നൊബേൽ അക്കാദമിയുടെ ലജ്ജാവഹമായ തെരഞ്ഞെടുപ്പിന്​ ശേഷം നാണക്കേട്​ എന്നത്​ നാം ജീവിക്കുന്ന ലോകത്തിൻെറ സാധാരണ സംഭവം മാത്രമായി മാറിയിരിക്കുന്നു. വംശീയതക്കും കൂട്ടക്കൊലക്കും നേരെ മരവിച്ചിരിക്കാൻ ഞങ്ങൾക്ക്​ സാധിക്കില്ല.’’ എന്നായിരുന്നു എഡി റാമയുടെ ട്വീറ്റ്​.

വിവാദം ഇനിയും കൊഴുക്കുമെന്നാണു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത് 1942 ഡി​സം​ബ​ർ ആ​റി​ന്​ തെ​ക്ക​ൻ ഓ​സ്​​ട്രി​യ​യി​ലെ ഗ്രി​ഫ​ൻ എ​ന്ന പ്ര​ദേ​ശ​ത്താ​ണ്​ പീ​റ്റ​ർ ജ​നി​ച്ച​ത്. പി​താ​വ്​ സൈ​നി​ക​നാ​യി​രു​ന്നു. സ്​​ലൊ​വീ​നി​യ​ൻ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളാ​യി​രു​ന്നു മാ​താ​വ്. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മ്യൂസിയം പള്ളിയാക്കിയതിലൂടെ തുർക്കി മതേതരമല്ലാതായെന്ന് ഓർഫാൻ പാമുക്

Leave a Reply