Monday, January 17

ശബരിമല പോകണമെന്ന് ഫെയ്‌സ് ബുക്കിലൂടെ ആഗ്രഹം പ്രകടിപ്പിച്ച യുവതിക്ക് നേരെ ഭീഷണിയും പ്രതിഷേധവും

മണ്ഡലപൂജകാല സമയത്ത് ശബരിമല പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കണ്ണൂർ സ്വദേശി രേഷ്മാ നിഷാന്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. വ്രതം അനുഷ്ടിച്ചു മണ്ഡലകാലത്ത് ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്നും സന്ദർശനത്തിന് സർക്കാർ സംരക്ഷണം നൽകണമെന്നും രേഷ്മ ആവശ്യപ്പെട്ടു. എഫ് ബി പോസ്റ്റ് വൈറലായതോടെ നാനാഭാഗത്തുനിന്നും ഭീഷണിയുമായി ഹിന്ദു സംഘടനകൾ രംഗത്തുവന്നു.

രേഷ്മയുടെ എഫ് ബി പോസ്റ്റ്

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,

41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതുകൊണ്ടുതന്നെ പൂർണശുദ്ധിയോടുകൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺപെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാവിധ സഹായവും അഭ്യർത്ഥിക്കുന്നു.

Spread the love
Read Also  ഹിന്ദുമതവിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കേരളത്തിലും മാധ്യമവേട്ട

22 Comments

Leave a Reply