സംഘപരിവാർ അനുകൂലികളുടെ ആക്രമണത്തിന് വിധേയയായ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ വിമർശിച്ചെത്തിയ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തതു. കേസെടുത്തതിനുശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘപരിവാർ ഭീഷണിക്കിരയായായ യുവതിയെ അറസ്റ്റു ചെയ്തതിൽ പോലീസിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ഭീഷണിപ്പെടുത്തിയ സ്‌ത്രീയ്‌ക്കെതിരെ ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ സഹിതം വൈറലായ സംഭവം അരങ്ങേറിയത് . പാവക്കുളം ക്ഷേത്രാങ്കണത്തിൽ  വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സി എ എ അനുകൂല പരിപാടിക്കിടെ ആതിര കടന്ന് വരികയും പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകൾ ആതിരയെ ബലം പ്രയോഗിച്ചു പുറത്താക്കി.

സംഭവത്തിനു  പിന്നാലെയാണ് ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി നോർത്ത് പൊലീസിൽ പരാതി നൽകിയത്. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തിയാണ് ആതിരക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

‘നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ എന്ന് പറഞ്ഞായിരുന്നു സ്ത്രീകളായ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം.  ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും ആക്രമണം നടത്തിയ സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

കഴിഞ്ഞ ദിവസം മുതലാണ് ഒരു യുവതി സിഎഎ അനുകൂല പരിപാടിക്കിടെ വേദിക്കരകിലെത്തി പ്രതിഷേധം അറിയിക്കുന്ന വീഡിയോ സോഷ്യല‍് മീഡിയയില്‍ പ്രചരിച്ചത്.

‘നീ വേറെ പോയി മറ്റേ മുദ്രാവാക്യം മുഴക്കെടീ, ഹിന്ദുക്കളുടെ ഭൂമിയാണിത്, ‘ വധഭീഷണിയുമായി സ്ത്രീകളുടെ സംഘം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Read Also  സമൂഹമാധ്യമം അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധം ; ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫെയ്സ് ബുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here