Tuesday, July 7

പ്രതിഷേധസമരാഗ്നി ജ്വലിക്കുന്ന സമകാലിക കഥ ; കെ രാജേഷ് കുമാർ എഴുതുന്നു

‘ഖലം ‘എന്ന പേരിൽ ഇറക്കിയ പ്രതിപക്ഷം സാഹിത്യ പതിപ്പിൽ വി. വിനയകുമാറിന്റെ ‘ഗ്രഹണം’ എന്ന കഥയുണ്ട്.

പൗരത്വ നിയമ ഭേദഗതി ബിൽ ഇന്ത്യയിലെങ്ങും ഉയർത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കഥ ഏവരും വായിക്കേണ്ടതാണ്. ഭരണകൂടം എങ്ങനെ ഒരു വ്യക്തിയുടെ സ്വത്വത്തെ, ആത്മാഭിമാനത്തെ, അന്തസ്സിനെ അപമാനിച്ച് ഇല്ലായ്മ ചെയ്യുന്നു എന്ന് ഈ കഥ വെളിപ്പെടുത്തുന്നു. സങ്കടവും രോഷവും മാനവികതയിൽ വിശ്വസിക്കുന്ന ഒരാളിൽ ഉണർത്തുവാൻ പര്യാപ്തമായ ചെറുകഥ.
വംശീയമായ കലർപ്പിന്റെയും വ്യത്യസ്ത ജാതി മത വർഗ്ഗത്തിൽ പെട്ട മനുഷ്യരുടെയും ആവാസ ഭൂമിയായ മതേതര ജനാധിപത്യ സ്വതന്ത്ര ഭാരതത്തെ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഗ്രഹണം ബാധിക്കുന്നുവെന്ന് വെളിവാക്കുന്ന കഥ.

ദേശമെങ്ങും ജ്വലിക്കുന്ന പ്രതിഷേധത്തോട് ചേർന്നു നിൽക്കുന്ന കഥയാണ് വിനയകുമാറിന്റേത്. റീത്ത, ആസാദ് എന്നീ കഥാപാത്രങ്ങളുടെ ട്രെയിൻ യാത്രയുടെ വിവരണത്തിലൂടെ ഒട്ടും പ്രചരണംശമില്ലാതെ ഏറെ വൈകാരികത നിറച്ച് വിനയകുമാർ കഥ എഴുതിയിരിക്കുന്നു.

സമകാല സംഭവങ്ങളോട് പ്രതികരിക്കുന്ന കഥകൾ വി.വിനയകുമാർ മുമ്പും എഴുതിയിട്ടുണ്ട്. ‘തെങ്ങുകളുടെ ഭാഷ ‘ എന്ന അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരം ഈയിടെയാണ് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചത്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകൾക്കൊടുവിലും രണ്ടായിരം ആദ്യത്തിലും എഴുതിയ ഏതാനും ചെറുകഥകൾ അടങ്ങിയ സമാഹാരം.

ഇന്ത്യ ഭാവിയിൽ ഇരുളുമോ എന്ന ആശങ്ക പല കഥകളിലുമുണ്ട്. ആഗോളവൽക്കരണവും വാജ്പേയിയുടെ ഭരണവും പൊഖ്റാൻ അണു പരീക്ഷണവുമൊക്കെ പശ്ചാത്തലമാക്കിയ കഥകൾ. പ്രവൃത്തികളും ചിന്തകളുമായി പൊരുത്തമില്ലാത്ത ഒരു കാലം ആഗതമായിരിക്കുന്നു. അങ്ങനെയുള്ള കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ ഭാഷാ ബോധവും സമയ ബോധവുമൊക്കെ മാറിമറിയുമ്പോൾ സംഭവിക്കുന്നതെന്താണെന്നാണ് ആ കഥകൾ വിവരണാത്മക രീതിയിൽ പറയുന്നത്. സത്യാനന്തര കാല കഥകൾ എഴുതിയ നമ്മുടെ പ്രധാന ചെറുകഥാകൃത്തുക്കളിലൊരാളാണ് വി.വിനയകുമാർ. അദ്ദേഹത്തിന്റെ കഥകൾ വായിക്കപ്പെടാതെ പോകരുത്.

 ‘ഗ്രഹണം’ കഥ വായിക്കാൻ  താഴെ കാണുന്ന ഖലം’ പ്രതിപക്ഷം സാഹിത്യപ്പതിപ്പിന്റെ ഇമേജ് ക്ലിക്ക് ചെയ്യുക 

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love
Read Also  കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു

1 Comment

Leave a Reply