Wednesday, June 23

ഒടുവിൽ കേന്ദ്ര സർക്കാർ കീഴടങ്ങുന്നു ; നാളെ കർഷകരുമായി ചർച്ച

 

രാജ്യവ്യാപകമായി ഉയർന്ന കർഷകരോഷത്തിൽ അടി പതറിയ കേന്ദ്ര സര്‍ക്കാർ ഒടുവിൽ മുട്ടുമടക്കി. കർഷക പ്രതിനിധികളുമായി നാളെ ചർച്ച നടത്താമെന്ന് ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ചർച്ച എവിടെ വെച്ച് നടത്തുമെന്ന് അറിയിച്ചിട്ടില്ല.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും ശക്തമായതോടെയാണ് അനുനയനീക്കവുമായി  അമിത് ഷാ രംഗത്തെത്തിയത് . കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

പക്ഷെ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ സമരക്കാരുമായി ഫോണില്‍ സംസാരിച്ചത്.

സമരം തുടർന്നാൽ ഡൽഹിയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന് സൂചന ലഭിച്ചതോടെയാണ് കേന്ദ്ര സർക്കാർ കീഴടങ്ങിയത്.

അതേസമയം ശക്തമായ സമരം തുടരുന്ന ‘ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Spread the love
Read Also  കാർഷിക രംഗത്തെ പരിഷ്കരണത്തെ എന്തുകൊണ്ട് തള്ളിക്കളയണം വിലയിരുത്തൽ