Monday, January 17

പോലീസുകാരുടെ മതവിശ്വാസത്തെ വൈകാരികമായി ഉണർത്തിക്കൊണ്ടു ശ്രീധരൻ പിള്ളയുടെ പ്രകോപനപ്രസ്താവന

 

ശബരിമലയിലെ വിശ്വാസികളായ പോലീസുകാരുടെ വികാരം ഉണരേണ്ട സാഹചര്യമാണെന്നും സർക്കാരിന്റെ നീക്കങ്ങൾ തിരിച്ചറിയണമെന്നും ബി ജെ പി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനായി എസ്‌ ഡി പി ഐ യുടെ പിന്തുണയോടെ നിരീശ്വരവാദികള്‍ പോലീസ് യൂണിഫോമിൽ സന്നിധാനത്തേക്ക് പോയത് ഗൂഡാലോചനയാണെന്നു അദ്ദേഹം പറഞ്ഞു.

വിശ്വാസിയും മാധ്യമപ്രവര്ത്തകയുമായ കവിതയും ഹിന്ദു വിശ്വാസിയായ രഹ്ന ഫാത്തിമയും പോലീസ് അകമ്പടിയോടെ സന്നിധാനത്തിലേക്ക് പോയിരുന്നു. ഇതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു അവര്‍ തിരിച്ചിറങ്ങി. 

എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് എസ് പി എസ് ശ്രീജിത്ത്‌  പറഞ്ഞു 

Spread the love
Read Also  ഇതെന്താ ഈ ഒക്കചങ്ങായി ? പിണറായിയുടെ പരാമർശത്തിലെ അർത്ഥമെന്ത്?

Leave a Reply