Wednesday, January 19

അഞ്ചു വർഷം മുൻപ് പൃഥ്വിരാജിനെതിരെ ഇട്ട കമൻ്റിൽ നടി ഐശ്വര്യ ലക്ഷ്മിക്കു നേരേ സൈബർ ആക്രമണം

രാജപ്പനെക്കാൾ ഹോട്ട് അർജുൻ കപൂർ… പ്രഥ്വിരാജിനെ കളിയാക്കി പുതുമുഖ നായിക ഐശ്വര്യ ലക്ഷ്മി. ഹിന്ദി നടൻ അർജുൻ കപൂറിനോടൊപ്പം നിൽക്കുന്ന പ്രിഥ്വിരാജിന്റെ ചിത്രം ഫേസ്ബുക്കിൽ

de ishaqzaade guy!!! Muah muah… :*

എന്ന ക്യാപ്ഷനോട് കൂടി ഐശ്വര്യ ലക്ഷ്മി ഇട്ട പോസ്റ്റ്‌ ആണ് ഇപ്പോൾ വിവാദമായത്. 5 വർഷങ്ങൾക്കു മുമ്പ് ഐശ്വര്യ ഇട്ട പോസ്റ്റിൽ സുഹൃത്തിട്ട കമെന്റിൽ Two Hoties.. എന്നിട്ട കമെന്റിനു റിപ്ലൈ കൊടുത്തതാണ് ഐശ്വര്യ ലക്ഷ്മി ചെയ്ത കുറ്റം

‘ Rajappan is ”damaged” state n de pic… idikond damaged… but luk at my guy always hott!!

എന്ന് കമന്റ്റ് ഇട്ടാണ് അർജുൻ കപൂറിനോടുള്ള ഇഷ്ടം അറിയിക്കുന്നത്. ഒരു താരം ആകുന്നതിനു മുമ്പ് ഇട്ട അഭിപ്രായം ഇപ്പോൾ പുലിവാലായിരിക്കുകയാണ് നടിക്ക്.. വർഷങ്ങൾക്കു മുമ്പ് പറഞ്ഞ അഭിപ്രായത്തിനു ഇപ്പോൾ പൃഥ്വിരാജ്  ഫാൻസ്‌ കലിപൂണ്ടിരിക്കുകയാണ്. 2012 ഒക്ടോബർ 21 നു ഇട്ട പോസ്റ്റിനു വർഷങ്ങൾക്കിപ്പുറം വിവാദമാക്കപെടുന്നു. രാജപ്പൻ എന്ന് വിളിച്ചതാണ് പൃഥ്വിരാജ് ആരാധകരെ കൂടുതൽ ചൊടിപ്പിച്ചത്.. ഐശ്വര്യ ലക്ഷ്മി നടിയായി അഭിനയിച്ച 3 ചിത്രങ്ങളും ഹിറ്റ്‌ ചാർട്ടിലെത്തുകയും വരത്തൻ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടി നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് നടിക്കെതിരെ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്..

മലയാളസിനിമയിൽ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ശക്തമായ അഭിപ്രായപ്രകടനം നടത്തിയ പൃഥ്വിരാജിൻ്റെ ആരാധകരും മമ്മൂട്ടിയുടെയും മോഹൻ ലാലിൻ്റെയും ആരാധകരെപ്പോലെ നവമാധ്യങ്ങളിൽ   സ്ത്രീകളെ അവഹേളിക്കുന്നതരത്തിൽ ഒട്ടും പിന്നിലല്ലെന്നു തെളിഞ്ഞിരിക്കുന്നു.

Spread the love
Read Also  രാജിവെച്ച നടിമാർക്കൊപ്പമാണ് ഞാൻ; പൃഥ്വിരാജ്

Leave a Reply