ശബരിമല നടയടയ്ക്കല്‍ വിവാദത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ള മുന്‍ പ്രസ്താവന മാറ്റിപ്പറയുന്നു. ശബരിമലയില്‍ സ്ത്രീകല് പ്രവേശിച്ചാല്‍ നടയടയ്ക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പി എസ് ശ്രീധരന്‍പിള്ള മുമ്പ് വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതോടെ പി എസ് ശ്രീധരന്‍പിള്ള ഉരുണ്ട് കളി ആരംഭിച്ചു. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി എന്നാണ് ഇപ്പോള്‍ ശ്രീധരന്‍പിള്ള പറയുന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ പേരും ശ്രീധരന് പിള്ള പറയുന്നില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നും ആരാണെന്ന് ഓര്‍മ്മയില്ലെന്നുമാണ് ഇപ്പോള്‍ ശ്രീധരന്‍പിള്ള പറയുന്നത്.
വിവാദ വെളിപ്പെടുത്തലുകളില്‍ കുടുങ്ങുമെന്നായപ്പോള്‍ അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്ന താന്‍ പോസിറ്റീവ് പൊളിറ്റിക്സിന്റെ ആളാണെന്നാണ് ശ്രീധരന്‍പിള്ള അവകാശപ്പെടുന്നത്. ഇതാണ് പോസിറ്റീവ് പൊളിറ്റിക്സെങ്കില് മാന്യരായ മറ്റ് രാഷ്ട്രീയക്കാര്‍ കളം വിടേണ്ടി വരുമെന്ന് കരുതാം.