Sunday, January 16

പൂനെയില്‍ നിന്നും പാരീസിലേക്ക്, ഒരു ദളിത് സമ്മേളനത്തെ പോലീസ് മാവോയിസ്റ്റ് കലാപമാക്കിയ വിധം

നിജസ്ഥിതി സ്ക്രോള്‍.ഇന്നിലെ നാല് പത്രപ്രവര്‍ത്തകര്‍ (ആരെഫാ ജോഹാരി, അഭിഷേക് ഡേ, മൃദുല ചാരി, ഷോണ്‍ സതീഷ്) മുംബെയില്‍ നിന്നും പൂനെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 30ലധികം പേരെ അഭിമുഖം നടത്തിയും ഡസന്‍ കണക്കിന് പോലീസ് കോടതി രേഖകള്‍ പരിശോധിച്ച ശേഷവുമാണ് ജനുവരിക്ക് ശേഷം വന്ന കഥകളുടെ സത്യാവസ്ഥ അവര്‍ വെളിവാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും ഭരണകൂടത്തെ പുറത്താക്കാനും മാവോയിസ്റ്റ് നീക്കം എന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും  ചെയ്ത മനുഷ്യാവകാശധ്വംസനത്തിന്‍റെ വിശദവിവരങ്ങള്‍ നമുക്ക് വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കുകയാണ്. ജനുവരി ഒന്നിന് പൂനെയില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ ഭീമ കൊറെഗാവില്‍ നടന്ന ജാതിലഹളയാണ് ഇതിന് അടിസ്ഥാനതെളിവായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

ഭീമ കൊറെഗാവിലെ സ്മാരകസ്തൂപം

സംഭവത്തെപ്പറ്റി പൂനെ പോലീസ് തയ്യാറാക്കിയ തിരക്കഥ ആദ്യം വായിക്കാം. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് നടത്തിയ പത്രസമ്മേളനപ്രകാരം ഗൂഢാലോചനയുടെ വ്യാപ്തി ഇന്ത്യയ്ക്ക് പുറത്തും വ്യാപിച്ചതാണ്. രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ നിരോധിത കമ്മ്യൂണിസ്റ്റ് സംഘടനയായ മാവോയിസ്റ്റുകള്‍ കാലങ്ങളായി ഗറില്ലാ യുദ്ധം നടത്തുകയാണ്. അവര്‍ പാരീസില്‍ ഒത്തു ചേരുകയും റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുകയും ചെയ്തു. അത് സംബന്ധിച്ച കത്തിടപാടുകള്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരായ തെളിവുകളാണ്. ഈ കത്തുകള്‍ ആറ് നഗരങ്ങളില്‍ നടത്തിയ റെയിഡില്‍ പിടിച്ചെടുത്തവയാണ്. ജൂണ്‍ അഞ്ചിന് അതുമായി ബന്ധപ്പെട്ട് വക്കീലന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരുമായ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ജിഗ്നേഷ് മേവാനി, വിനയ് രത്തന്‍ സിംഗ്, രാധികാ വെമുല, സോണി സോരി, ഉമര്‍ ഖാലിദ് മുതലായവര്‍

കഴിഞ്ഞ ആഴ്ച അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. പിടിക്കപ്പെട്ടവരെല്ലാം നാഗരിക നക്സലേറ്റുകളാണ് എന്നാണ് പൂനെ കോടതിയില്‍ വ്യാഴാഴ്ച പോലീസ് ബോധിപ്പിച്ചത്. എന്നാല്‍ ഇവരെല്ലാം പൊതുജനത്തിനിടയില്‍ വക്കീലന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരുമാണ്. അവരിലൊരാള്‍ ഗവണ്മെന്‍റിനെതിരായി യുവാക്കളെ ആകര്‍ഷിക്കാനായി സദാചാര, ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ ഫോട്ടോ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. കൂടാതെ ഇവര്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. തെളിവായി കിട്ടിയ കത്തില്‍നിന്നും കിട്ടിയ തെളിവുകള്‍ വെച്ച് അവര്‍ പതിയെ ക്രമസമാധാനം തകര്‍ത്ത് രാഷ്ട്രീയാനിശ്ചിതത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാം എന്നിങ്ങനെയാണ് പോലീസ് തിരക്കഥ.

പക്ഷെ അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും വക്കീലന്മാര്‍ക്കും നീതി ലഭ്യമാകുന്നതിനുവേണ്ടി വലിയ ഒച്ചപ്പാടുണ്ടായി. രാജ്യത്തെ പല പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചു. രാജ്യത്തെ പോലീസ് ആധികാരത്തിന്‍റെ ദുര്‍വിനിയോഗമാണ് ഇതെന്ന് അവര്‍ കൂട്ടത്തോടെ ആരോപിച്ചു. അത് രാജ്യത്തെ വിമതശബ്ദങ്ങളെയും ഭരണവിരുദ്ധമായ രാഷ്ട്രീയാദര്‍ശങ്ങളെയും കൊല ചെയ്യലാണെന്ന നിരീക്ഷണവുമുണ്ടായി.

സംഭവത്തിന് പിന്നിലെ  നിജസ്ഥിതി സ്ക്രോള്‍.ഇന്നിലെ നാല് പത്രപ്രവര്‍ത്തകര്‍ മുംബെയില്‍ നിന്നും പൂനെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 30ലധികം പേരെ അഭിമുഖം നടത്തിയും ഡസന്‍ കണക്കിന് പോലീസ് കോടതി രേഖകള്‍ പരിശോധിച്ച ശേഷമാണ് ജനുവരിക്ക് ശേഷം വന്ന കഥകളുടെ സത്യാവസ്ഥ അവര്‍ വെളിവാക്കുന്നത്.

അവര്‍ നല്കുന്ന സംഭവത്തിന്‍റെ രൂപരേഖ പരിശോധിക്കാം.

➧ 2018 പുതു വര്‍ഷാരംഭദിവസം പൂനെയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഭീമാ കൊറെഗാവില്‍ ദളിതരുടെ ഒരു അനുസ്മരണസമ്മേളത്തിനു നേരേ അക്രമം പൊട്ടിപ്പുറപ്പെട്ടു. അംബേദ്കര്‍ അനുയായികളും ഇടതുപക്ഷ പ്രവര്‍ത്തകരും സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്.

ഈ സമ്മേളനം ബി.ജെ.പിയ്ക്ക് ദോഷകരമാവുമെന്നതിനാല്‍ സമ്മേളനം അലങ്കോലപ്പെടുത്താന്‍ വേണ്ടി ഹിന്ദുത്വ സംഘടനകള്‍ നടത്തിയതാണെന്നും, സമ്മേളനനേതാക്കളുടെ പ്രകോപനപരമായ പ്രസംഗഫലമാണെന്നും വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

വിവാദങ്ങള്‍ക്കിടയില്‍ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചു. അതിലൊന്ന് സമ്മേളനത്തെ എതിര്‍ത്ത ഹിന്ദുത്വനേതാവിനെതിരെയായിരുന്നു. അതുപോലെ സമ്മേളനത്തില്‍ സംസാരിച്ചവര്‍ക്കെതിരെയും പരാതികള്‍ വന്നു.

ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ വന്ന കേസില്‍ പേരിന് ഒരാളെ മാത്രം അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ ചോദ്യം ചെയ്യുക പോലുമുണ്ടായില്ല. താമസിയാതെ, സമ്മേളനം ദലിത് സമുദായത്തെ മാറ്റി മറിക്കാന്‍ വേണ്ടി മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ചതാണെന്ന് പൂനെ പോലീസ് കേന്ദ്രത്തെ അറിയിച്ചു.

➧ ഇതേത്തുടര്‍ന്ന് പോലീസ് ആറ് നഗരങ്ങളിലായി മൂന്ന് തവണ റെയ്ഡ് നടത്തി. ജൂണ്‍ അഞ്ചിന് ദളിത് ആദിവാസി അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന വക്കീലന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരുമായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച വക്കീലന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരുമായ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

➧ വാറന്‍റില്ലാത്ത റെയിഡിനു പിന്നിലെ അന്വേഷണം രാഷ്ട്രീയവിരോധമായിരുന്നുവെന്ന് വെളിവായി. അറസ്റ്റ് ചെയ്തവരെ വക്കീലന്മാരെ പോലും അനുവദിക്കാതെയും മതിയായ നടപടികള്‍ സ്വീകരിക്കാതെയും കോടതിയില്‍ ഹാജരാക്കി.

➧ തെളിവുകളായി കത്തുകള്‍ കിട്ടി എന്ന് പ്രചരിപ്പിച്ച് കെട്ടിച്ചമച്ച രേഖകള്‍ മാധ്യങ്ങള്‍ക്ക് നല്കി. പക്ഷെ കോടതിയില്‍ സമര്‍പ്പിച്ചില്ല. കത്തുകളുടെ സാധുത വിദഗ്ധരാല്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ജനുവരി 2ന് ദളിതന്‍റെ കട ചുട്ടെരിക്കുന്നു. കടപ്പാട്: മൃദുല ചാരി

Read Also  കലയിലൂടെ വളർന്ന ഗോപാലകൃഷ്ണനും വിഡ്ഢിപ്പെട്ടിയിലൂടെ വളർന്ന ഗോപാലകൃഷ്‍ണനും

ഇന്ന് പോലീസ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച മുംബെ ഹൈക്കോടതി പത്രസമ്മേളനം നടത്തിയ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് കോടതി മഹാരാഷ്ട്ര പോലീസിന് നല്കിയിരിക്കുന്ന ആജ്ഞ. ഇനിയെല്ലാം രാഷ്ട്രീയമാവില്ല, കോടതി നീതിയെ അടിസ്ഥാനമാക്കിയാവും വിധി എന്ന് കരുതാം.

കൂടുതൽ വായനയ്ക്ക്

രാജ്യമെമ്പാടും പൗരാവകാശപ്രവർത്തകർ ജയിലിലടയ്കപ്പെടുന്നു;ഭരണഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമെന്ന് പ്രത… 

Spread the love