Wednesday, January 19

നിക്ഷേപകരെ ആകര്‍ഷിക്കാനായി ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്‍കുന്നു

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്‍കുന്നു. ദോഹയില്‍ പുതുതായി ആരംഭിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലേക്കാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.ഖത്തര്‍ പെട്രോളിയം, ഖത്തര്‍ എയര്‍വേയ്സ്, എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഫ്രീസോണുകളിലെത്തുന്ന കമ്പനികള്‍ക്ക് ലഭ്യമാകും. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോജിസ്റ്റിക്സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക്സ്, എന്നിവ മുന്‍നിര്‍ത്തിയുള്ള വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. പ്രത്യേക സാമ്പത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ഈ ഫണ്ട് വിനിയോഗിക്കുക. 300 കോടി ഡോളര്‍ ഫണ്ട് ഒരു തുടക്കം മാത്രമാണ്. ഫ്രീ സോണുകളിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനായി ഖത്തറിലെ ലിസ്റ്റഡ് കമ്പനികളുടെ ഗ്രൂപ്പിന് രൂപം നല്‍കും. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഫ്രീസോണുകളിലെത്തുന്ന കമ്പനികള്‍ക്ക് ലഭ്യമാകും.

Spread the love
Read Also  ചരിത്രപ്രധാനമായ യു എസ് - താലിബാൻ സമാധാനകരാർ ഇന്ന് ഖത്തറിൽ

Leave a Reply