Monday, January 17

അടൂരിലെ അനധികൃത ക്വാറി സർക്കാർ ഏറ്റെടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിലെ കന്നിമലയിൽ സ്ഥിതിചെയ്യുന്ന അനധികൃത ക്വാറി സർക്കാർ ഏറ്റെടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. ഭൂമി ഏറ്റെടുക്കണമെന്ന് കാണിച്ചുള്ള മെമ്മോറാണ്ടം തങ്ങൾ സംസ്ഥാന റവന്യൂ വകുപ്പിന് നൽകിയതായി പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. കൃഷി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഭൂമിയാണ് ഇതെന്നും എന്നാൽ ഭൂ മാഫിയയുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്വാധീനം മൂലം ഭൂമി ഇപ്പോൾ ക്വാറി മാഫിയയുടെ കയ്യിൽ ആണെന്നും എത്രയും പെട്ടെന്ന് സർക്കാർ ഭൂമി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമാഫിയയ്ക്ക് വേണ്ടി പ്രസ്തുത ഭൂമിയുടെ രേഖകളിൽ തിരിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ഭൂമിയുടെ രേഖകൾ വില്ലേജിൽ അന്വേഷിച്ചപ്പോൾ അത് സംബന്ധിച്ച രേഖകൾ മിസ്സിംഗ്‌ ആണെന്ന മറുപടിയാണ് ലഭിച്ചത്. രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം ഭൂമി കാർഷിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കൂ. വ്യവസായങ്ങൾക്കോ ക്വാറി തുടങ്ങുന്നതിനോ ഇതിൽ അനുവാദമില്ല. എന്നാൽ റവന്യൂ അധികാരികൾ ക്വാറി മാഫിയക്ക് എൻഒസി നൽകിയെന്നും ഇത് നിലവിലെ റവന്യൂ ഭൂമി സംബന്ധിച്ച നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് കോടികണക്കിന് രൂപയുടെ നഷ്ട്ടം സംഭവിച്ചിരിക്കുന്ന തിരിമറി ആണ് ഇവിടെ നടന്നിരിക്കുന്നതെന്നും ക്വാറി മാഫിയയുടെ പ്രവർത്തനം ഭൂമിയുടെ നിലവിലുണ്ടായിരുന്ന സ്വാഭാവിക അവസ്ഥയെ ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
Read Also  കയറിലൂടെ മദ്യം നൽകിയവർ ക്വാറൻ്റൈനിൽ ; മദ്യപിച്ചയാൾക്ക് കോവിഡ്

Leave a Reply