വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് വാരിക്കോരി ഇളവുകൾ അനുവദിച്ച് പിണറായി സർക്കാർ. തു​റ​മു​ഖ​നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തു​റ​മു​ഖ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ഇതിനായി ക്വാറി മാഫിയകളെ അനധികൃതമായി സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക്​ വേ​ണ്ടി ക​രി​ങ്ക​ല്ലു​ക​ൾ ന​ൽ​കു​ന്ന ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്കും. ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ക്കാ​ത്ത ക്വാ​റി​ക​ൾ​ക്ക്​ എ​ത്ര​യും പെട്ടെന്നും​ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നും ത​ത്ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇതോടെ സംസ്ഥാനത്തെ കരിങ്കൽ ക്വാറികൾ അദാനിക്ക് വേണ്ടി രാ പകൽ പാറ കടത്തും. ഇത് കേരളത്തിന്റെ പരിസ്ഥിതിയെ ആകെ തകർക്കുമെന്ന നിലപാടാണ് പരിസ്ഥിതി സ്നേഹികൾക്കുള്ളത്.

ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ക്കാ​ത്ത ക്വാ​റി​ക​ൾ​ക്ക്​ എ​ത്ര​യും പെട്ടെന്നു​ അ​നു​മ​തി ല​ഭ്യ​മാ​ക്കും. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ക്വാറികൾ ഇതോടെ സജീവമാകും. ഇതോടെ കേരളത്തിന്റെ മലകളും കുന്നുകളും അദാനിക്ക് വേണ്ടി നിരത്തപ്പെടും.

ക്വാ​റി​ക​ളി​ൽ​നി​ന്ന്​ ക​രി​ങ്ക​ല്ലു​ക​ൾ വി​ഴി​ഞ്ഞ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന ലോ​റി​ക​ൾ​ക്ക്​ ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വും ന​ൽ​കും. ക​രി​ങ്ക​ല്ല്​ ക്ഷാ​മം കാ​ര​ണം പ​ദ്ധ​തി ഇ​ഴ​യു​ന്നു​വെ​ന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. ക്ഷാ​മം തീ​ർ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ല്​ ല​ഭ്യ​മാ​ക്കു​ന്ന ക്വാ​റി​ക​ൾ അ​ദാ​നി ഗ്രൂ​പ്​ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്രാ​ദേ​ശി​ക പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​മാ​യി ആ​ലോ​ചി​ച്ച്​ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​വും.

നി​ല​വി​ൽ ക്വാ​റി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക്​ ക​രി​ങ്ക​ല്ല്​ ന​ൽ​കു​ന്ന ക്വാ​റി​ക​ൾ​ക്ക്​ ​അ​ഞ്ച്​ മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കാം. ക​രി​ങ്ക​ല്ല്​ ​കൊ​ണ്ടു​പോ​വു​ന്ന ലോറികൾക്ക് നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ രാ​വി​ലെ 10​ മ​ണി​ക്ക്​ ശേ​ഷം പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. സ്​​കൂ​ൾ​സ​മ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​ത്. എ​ന്നാ​ൽ, വി​ഴി​ഞ്ഞ​ത്തി​നു​വേ​ണ്ടി​ ഇ​ള​വ്​ ന​ൽ​കാ​നാ​ണ്​ ത​ത്ത്വ​ത്തി​ൽ ധാ​ര​ണ. ഇതോടെ സ്കൂൾ സമയത്തും ടിപ്പറുകളുടെ മരണപ്പാച്ചിൽ ആരംഭിക്കും.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ഓഖി ദു​ര​ന്ത​ത്തി​ൽ പു​ലി​മുട്ടിന്റെ 100 മീ​റ്റ​റോ​ളം ഭാ​ഗം ക​ട​ലി​ൽ മു​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്​ 16 മാ​സം കൂ​ടു​ത​ൽ സ​മ​യം നീ​ട്ടി​ത്ത​ര​ണ​മെ​ന്ന്​ അ​ദാ​നി പോ​ർ​ട്​​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ സം​സ്ഥാ​ന​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെെ​ട്ട​ങ്കി​ലും ഇ​തു​വ​രെ സർക്കാർ പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​ട്ടി​ല്ല.

Read Also  ആധാർ നിർബന്ധമല്ലെന്ന് ഉത്തരവുണ്ടെങ്കിലും കേരളത്തിൽ നിർബന്ധമെന്ന് എൽഡിഎഫ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here