Monday, January 24

ഇത്രയും വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കിത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ നാണമില്ലേയെന്നു മോഹന്‍ലാല്‍

കൊച്ചിയിലെത്തിയ മോഹന്‍ ലാലിനോട് കന്യാസ്ത്രീ സമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മോഹന്‍ലാല്‍.  ‘ഇവിടെ ഇത്രയും വലിയ പ്രോബ്ലെംസ് കിടക്കുമ്പോള്‍ നിങ്ങള്‍ക്കിത്തരം  ചോദ്യങ്ങള്‍ ചോദിക്കാന്‍ നാണമില്ലേ’യെന്നു മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു.    പ്രളയദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനെത്തിയ നടന്‍ മോഹന്‍ ലാലിനോട് കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

ദുബായിലെ മോഹന്‍ ലാല്‍ ഫാന്‍സും വിശ്വശാന്തി ഫൌണ്ടേഷനും ചേര്‍ന്നു സമാഹരിച്ച്  കൊച്ചിയിലെത്തിച്ച സാധനങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനൊടുവില്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്.

വിശ്വശാന്തി ഫൌണ്ടേഷന്റെ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ  രണ്ടാംഘട്ടമായാണ് ദുരിതാശ്വാസസാമഗ്രികള്‍ വിതരണം ചെയ്തത്. മൂന്നാം ഘട്ടമായി തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഉടനെതന്നെ കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചെരുമെന്നു അദ്ദേഹം അറിയിച്ചു.

 

Spread the love
Read Also  കൂടത്തായി കൊലപാതകത്തിനുവേണ്ടി വെള്ളിത്തിരയിൽ രണ്ട് ടീം രംഗത്ത്