റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരുൺ ഷൂറി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച പുനപരിശോധനാ ഹർജിയാണു തള്ളിയത്

റഫാല്‍ പ്രതിരോധ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണു സുപ്രീം കോടതി തള്ളി. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഇതോടെ വിവാദമായ റഫാൽ അഴിമതി കേസിനു അന്ത്യം കുറിക്കുകയാണു. ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14-നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരേയാണ് പുനഃപരിശോധനാഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

റഫാല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ താക്കീത്. വിധി പൂർണമായി വായിച്ചിട്ടു വേണം രാഷ്ട്രീയ പരാമർശങ്ങൾ നടത്തേണ്ടത്. രാഹുൽ ഗാന്ധി ഇനി ഇങ്ങനെയുള്ള കാര്യങ്ങളിൽ സൂക്ഷിച്ച് സംസാരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചു.

റഫാൽ കേസിൽ സുപ്രീം കോടതിയുടെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദി കള്ളനാണെന്ന് വിധിച്ചതായി പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. റഫാല്‍ കേസില്‍ വിധി പറയുന്ന ദിവസം തന്നെയാണ് ഈ ഹര്‍ജിയും സുപ്രിംകോടതി പരിഗണിച്ചതെന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  തരിഗാമിയെ കണ്ടെത്താൻ യെച്ചൂരി ഇന്ന് കാശ്മീരിലേക്ക് പുറപ്പെടുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here